ന്യൂഡൽഹി: സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കായി 50 കിടക്കകളുള്ള താൽകാലിക താമസ സൗകര്യം ഒരുക്കി കോൺഗ്രസ്. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് കുടുങ്ങി കിടക്കുന്ന തൊഴിലാളികൾക്കായി താമസസ്ഥലം ഒരുക്കിയത്. പാർട്ടി ഒാഫീസിൽ എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, ശുചിത്വമുള്ള താമസ സൗകര്യം, മാസ്ക്, സാനിറ്റൈസൻ എന്നിവ ലഭ്യമാക്കുമെന്ന് പി.സി.സി അധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു.
കോവിഡ് ലോക് ഡൗണിനെ തുടർന്ന് കുടുങ്ങിയ തൊഴിലാളികൾക്ക് രാഷ്ട്രീയം നോക്കാതെ എല്ലാ സഹായങ്ങളും കോൺഗ്രസ് പ്രവർത്തകർ നൽകുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുകയും ട്രെയിൻ ടിക്കറ്റുകൾ തരപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നുണ്ടെന്നും ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.