Posted On
date_range Updated On
date_range ഡൽഹിയിൽ ഒാടുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ ശൈഖ് സരായി മേഖലയിൽ ഒാടുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അജ്ഞാതൻ നൽകിയ വിവരമനുസരിച്ച് എത്തിയ അഗ്നി ശമന സേനക്ക് കത്തിക്കരിഞ്ഞ വാഹനമാണ് കാണാനായത്.
അതിവേഗത്തിൽ വന്ന മറ്റൊരു വാഹനവുമായി ഇടിച്ചായിരിക്കാം കാറിനു തീപിടിച്ചതെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. കാറിനുള്ളിൽ വിതരണത്തിനായി കെട്ടുകണക്കിന് പേപ്പറുകളും ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.