ഡൽഹിയിൽ തിരക്കേറിയ പാതയിൽ വ്യവസായിയിൽ നിന്ന്​ 70 ലക്ഷം കൊള്ളയടിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപകൽ തോക്ക്​ ചൂണ്ടി വ്യവസായിയുടെ പണം കൊള്ളയടിച്ചു. ഡൽഹിയിലെ ഫ്ലൈ ഒാവറിൽ വെച്ചായിരുന്നു സംഭവം. കൊള്ളയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്​. 

40കാരനായ കാശിഷ്​ ബൻസാലാണ്​ കൊള്ളയടിക്കപ്പെട്ടത്​. വീട്ടിൽ നിന്ന്​ ഗുഡ്​ഗാവിൽ പോകുന്ന വഴിയിൽ മോ​േട്ടാർ സൈക്കിളിലെത്തിയ മൂന്ന്​ പേർ കാശിഷ്​ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി തോക്ക്​ ചൂണ്ടി കൊള്ളയടിക്കുകയായിരുന്നു. കാറി​​​െൻറ ഡിക്കിയിലുണ്ടായ പണമാണ്​ ഇവർ കൊള്ളയടിച്ചത്​.

വ്യവസായിക്ക്​ പരിചയമുള്ള ആളാണ്​ കൊള്ളക്ക്​ പിന്നിലെന്നാണ്​ സംശയം. കാറിൽ പണമുണ്ടെന്ന്​ അറിഞ്ഞ്​ തന്നെയാണ്​ ഇവർ എത്തിയത്​. കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - Delhi Businessman Robbed Of Rs. 70 Lakh At Gunpoint On Busy Flyover-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.