ന്യൂഡൽഹി: 2005ലെ ഡൽഹി സ്ഫോടനത്തിൽ താരിഖ് അഹമ്മദിന് ദറിന് പത്തുവർഷം തടവ്. മറ്റ് പ്രതികളായ മുഹമ്മദ് ഹുസൈൻ ഫാസിലി, മുഹമ്മദ് റഫീഖ് ഷാ എന്നിവരെ കോടതി വെറുതെ വിട്ടു. ഡൽഹി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റിതേഷ് സിങാണ് കേസിൽ ശിക്ഷ വിധിച്ചത്. നേരത്തെ കേസിൽ വ്യാഴാഴ്ച വിധി പറയുമെന്ന് കോടതി വ്യക്തമായിരുന്നു.
2008ൽ സ്ഫോടനത്തിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് ആരോപിക്കുന്ന ദറിനെതിരെയും മറ്റ് കൂട്ടാളികൾക്കെതിരെയും കൊലപാതക ശ്രമം, ആയുധ സംഭരണം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി ഡൽഹി പൊലീസിെൻറ ചാർജ് ഷീറ്റിൽ പ്രസ്താവിക്കുന്നു.
സരോജിനി നഗർ, കൽകാജി, പഹർഗഞ്ച് എന്നീ മൂന്ന് സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് എഫ്.െഎ.ആറാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 2005ൽ നടന്ന സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.