ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; 11ന് വോട്ടെണ്ണൽ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിന ് തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 11ന് വോട്ടെണ്ണൽ നടക്കും. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നട ത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് വിജ് ഞാപനം ജനുവരി 14ന് പുറപ്പെടുവിക്കും. പത്രികാ സമർപ്പണം അവസാന തീയതി ജനുവരി 21ന്. പത്രികാ സൂക്ഷ്മ പരിശോധന 22ന്. ജനുവരി 24നാണ് പത്രികാ പിൻവലിക്കനുള്ള അവസാന തീയതി. യെന്ന് തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ വ്യക്തമാക്കി.

ഡൽഹിയിൽ ആകെ 1,46,92,136 വോട്ടർമാരാണുള്ളത്. ഇതിൽ 80,55,686 പുരുഷന്മാരും 66,35,636 സ്ത്രീകളും 815 ഭിന്നലിംഗക്കാരും ആണ്. നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കും.

വോട്ടർമാരെ സഹായിക്കാനും തിരിച്ചറിയൽ വേഗത്തിലാക്കുന്നതിനുമായി വോട്ടർ സ്ലിപ്പിൽ ക്യുആർ കോഡ് ഉൾപ്പെടുത്തും. ഇത്തരത്തിൽ ക്യുആർ കോഡ് ഉൾപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ തെരഞ്ഞെടുപ്പായിരിക്കും ഡൽഹിയിലേത്. എല്ലാ പോളിങ് സ്റ്റേഷനുകളിലും ബൂത്ത് ആപ്പ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ പ്രദേശമാകും ഡൽഹി എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സ്ലിപ്പ് മറന്ന് ബൂത്തിലെത്തുന്ന വോട്ടർമാർക്ക് ഹെൽപ് ലൈൻ ആപ്ലിക്കേഷനിൽനിന്ന് ക്യുആർ കോഡ് ഡൗൺലോഡ് ചെയ്യാം. തുടർന്ന് ക്യുആർ കോഡ് സ്കാൻ ചെയ്ത് വോട്ട് രേഖപ്പെടുത്താം. കോഡ് സ്കാൻ ചെയ്ത മൊബൈൽ സൂക്ഷിക്കാൻ പോളിങ് ബൂത്തുകളിൽ ലോക്കർ സൗകര്യം നൽകും.

2015ലെ തെരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ ആം ആദ്മി പാർട്ടിക്ക് 67ഉം ബി.ജെ.പിക്ക് മൂന്നും സീറ്റുകൾ ലഭിച്ചിരുന്നു. പിന്നീട് അഞ്ച് ആപ് എം.എൽ.എമാരെ അയോഗ്യരാക്കി. ഇതേതുടർന്ന് ആപ്പ് എം.എൽ.എമാരുടെ എണ്ണം 61 ആയി കുറഞ്ഞു. നിലവിൽ ആം ആദ്മിക്ക് 61ഉം ബി.െജ.പിക്ക് മൂന്നും ശിരോമണി അകാലിദളിന് ഒരു സീറ്റുമാണുള്ളത്. അരവിന്ദ് കെജ് രിവാൾ നേതൃത്വത്തിൽ ആം ആദ്മി സർക്കാറാണ് അധികാരത്തിലുള്ളത്.

Tags:    
News Summary - Delhi Assembly Elections Announced -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.