ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പോൾ ചെയ്ത വോട്ടുകളുടെ അന്തിമ പട്ടികയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടെടുപ്പ് ദിവസം രാത്രി 11.40ന് ജില്ല തിരിച്ച് പുറത്തുവിട്ട പോളിങ് കണക്കിൽ 0.12 ശതമാനം വർധന കാണിക്കുന്നതാണ് വെള്ളിയാഴ്ച രാത്രി 7.43ന് പുറത്തുവിട്ട നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.
മാധ്യമ പ്രവർത്തകരുടെ നിരന്തര അന്വേഷണത്തിനൊടുവിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ അന്തിമ കണക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടത്. ഡൽഹിയിൽ ആകെ 94,51,997 വോട്ടുകൾ പോൾ ചെയ്തതായി കമീഷൻ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കി. ഇതനുസരിച്ച് 50,42,988 പുരുഷ വോട്ടർമാരും 44,08, 606 വനിതാ വോട്ടർമാരുമാണ് ഡൽഹിയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
വോട്ടെട്ടെടുപ്പ് ദിവസം രാത്രി ജില്ല തിരിച്ച് പുറത്തുവിട്ട പോളിങ് കണക്കിൽ 0.12 ശതമാനം വർധന കാണിക്കുന്നതാണ് പുതുതായി പുറത്തുവിട്ട നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.
തെരഞ്ഞെടുപ്പു ദിവസം പുറത്തുവിട്ട കണക്കു പ്രകാരം പോളിങ് ശതമാനം 60.42 ആയിരുന്നുവെങ്കിൽ പുതിയ കണക്ക് പ്രകാരം അത് 60.54 ആയി ഉയർന്നു. അന്തിമ കണക്കു പ്രകാരം 68.71 ശതമാനം വോട്ട് പോൾ ചെയ്ത സീലംപൂർ ഏറ്റവും മുന്നിലും 53.02 ശതമാനം പോൾ ചെയ്ത മെഹ്റൊളി മണ്ഡലം ഏറ്റവും പിന്നിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.