പുകമഞ്ഞ് രൂക്ഷം; കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും ഹരിത ട്രൈബ്യൂണലിന്‍െറ വിമര്‍ശനം

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാറും പരാജയപ്പെട്ടുവെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. 17 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ പുകമഞ്ഞാണ് ഡല്‍ഹിയില്‍. പരസ്പരം പഴിചാരുന്നതിലാണ് ഇരുകൂട്ടര്‍ക്കും താല്‍പര്യമെന്നും സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.

സര്‍ക്കാറുകളുടെ ഈ നിലപാട് ഡല്‍ഹിയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കും. ജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാറുകള്‍ക്ക് ഉത്കണ്ഠയില്ളെന്നും ബെഞ്ച് വിമര്‍ശിച്ചു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്ന് കോടതി ഡല്‍ഹി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

കൃഷിയിടങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കത്തിക്കുന്നതുമൂലമാണ് ഡല്‍ഹിയില്‍ ഇത്രയും പുകമഞ്ഞെന്ന് ഡല്‍ഹി സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ കോടതി തയാറായില്ല. അതേസമയം, അടുത്ത വാദം കേള്‍ക്കല്‍ സമയത്ത് ഹാജരാകാന്‍ ഈ സംസ്ഥാനങ്ങളിലെ പരിസ്ഥിതി, നഗര വികസനകാര്യ സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - delhi air pollution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.