ന്യൂഡൽഹി: ബി.ജെ.പിയെ പുറത്താക്കുന്നതിനായി രാജ്യതാൽപര്യം മുൻനിർത്തി ലോക്സഭ െതരഞ്ഞെ ടുപ്പിനുശേഷം എല്ലാ പ്രതിപക്ഷ കക്ഷികളുടെയും ഐക്യം സാധ്യമാണെന്ന് കോൺഗ്രസ് പ്രസിഡൻ റ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപിക്കുകയാണ് പ്രഥമലക്ഷ്യം. വിവിധ സ ംസ്ഥാനങ്ങളിൽ പ്രതിപക്ഷ സ്ഥാനാർഥികളിൽനിന്ന് ബി.ജെ.പി കനത്ത തിരിച്ചടി നേരിടുന്നു ണ്ടെന്നും അദ്ദേഹം പി.ടി.ഐ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നരേന്ദ്ര മോദിയെ തോൽപിക്കുകയും ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കലുമാണ് എല്ലാ പ്രതിപക്ഷ നിരയുടെയും പ്രധാനലക്ഷ്യം. ഇന്ത്യയുടെ വിവിധ സ്ഥാപനങ്ങളെയും അതിെൻറ സാമൂഹിക ഘടനയെയും തകർക്കുന്നതിൽനിന്നും ബി.ജെ.പിയെ ഞങ്ങൾ തടയും. രാജ്യത്തിെൻറ വളർച്ചയെ ഉത്തേജിപ്പിക്കാനും സമ്പദ്വ്യവസ്ഥ മികച്ചതാക്കാനും ജോലികൾ സൃഷ്ടിക്കുന്നതിനും അനീതിയും അസമത്വവും പരിഹരിക്കുന്നതിനും എല്ലാവരും ഐക്യപ്പെട്ടിരിക്കും -രാഹുൽ പറഞ്ഞു.
രാജ്യതാൽപര്യം മുൻനിർത്തി ബി.ജെ.പിയെ തോൽപിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ മതനിരപേക്ഷ ശക്തികൾ ഒന്നിച്ചുനിൽക്കുന്നു. ബി.ജെ.പി നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥയെ അത് തകർത്തു. ഇത് ഇന്ത്യയെ വേദനിപ്പിക്കുന്നതാണ്. ഇന്ത്യയിലുടനീളം, ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷം ശക്തരായ സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ മതേതര നീക്കം അദ്ദേഹം ചൂണ്ടിക്കാട്ടി. യു.പിയിലും അത്തരമൊരു സഖ്യമുണ്ട്. കോൺഗ്രസ് അത്തരമൊരു സഖ്യത്തിെൻറ ഭാഗമല്ലെങ്കിലും സഖ്യം നിലവിലുണ്ട്. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ജമ്മു-കശ്മീർ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും സഖ്യമുണ്ട്. ബി.െജ.പിക്കെതിരെ എവിടെയാണ് സഖ്യമില്ലാത്തത് -രാഹുൽ ചോദിച്ചു.
ഉത്തർപ്രദേശിൽ കോൺഗ്രസ് അതിെൻറ പ്രത്യയശാസ്ത്രവും വേരുകളും സൃഷ്ടിക്കും. രാജ്യമൊട്ടാകെ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടാണ്. ഈ യുദ്ധത്തിൽ ഞങ്ങളും പോരാട്ടത്തിലാണ് -യു.പിയിലെ എസ്.പി-ബി.എസ്.പി സഖ്യത്തിൽനിന്നും കോൺഗ്രസിനെ ഒഴിവാക്കിയ നടപടിക്ക് രാഹുലിെൻറ ഉത്തരമിങ്ങനെയായിരുന്നു. യു.പിയിലെ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ തഴഞ്ഞതും ഡൽഹിയിൽ എ.എ.പിയുമായി കോൺഗ്രസ് സഖ്യത്തിന് തയാറാകാത്തതിെൻറയും പശ്ചാത്തലത്തിലാണ് രാഹുലിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.