ന്യായാധിപർക്ക് അപകീർത്തി: മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ന്യായാധിപരെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജില്ല ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കേസിൽ 10 ദിവസം ജയിൽ വിധിച്ചതിനെതിരെ നൽകിയ അപ്പീലിലാണ് പരമോന്നത കോടതിയുടെ ഇടപെടൽ. വിഷയത്തിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

‘നിങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടായില്ലെന്നതിന്റെ പേരിൽ ന്യായാധിപനെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. കോടതികൾ സ്വതന്ത്രമാണെന്നുവെച്ചാൽ ഭരണനിർവഹണ വിഭാഗത്തിൽനിന്ന് മാത്രമല്ല, പുറത്തുനിന്നുള്ള ശക്തികളിൽനിന്നും സ്വതന്ത്രമാണ്.

മറ്റുള്ളവർക്കും ഇതൊരു പാഠമാണ്’- കോടതി പറഞ്ഞു. ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പ് പ്രതി രണ്ടുവട്ടം ആലോചിക്കേണ്ടിയിരുന്നുവെന്നും ന്യായാധിപന് ഇതുമൂലം എത്രമാത്രം അവമതിയാണ് ഉണ്ടായിട്ടുള്ളതെന്ന് മനസ്സിലാക്കണമെന്നും ബെഞ്ച് ചോദിച്ചു. ജയിൽശിക്ഷ അമിതമാണെന്നും ശിക്ഷ റദ്ദുചെയ്യണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.

Tags:    
News Summary - Defamation of judges: Supreme Court with warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.