Representative Image
ബംഗളൂരു:വിദേശ രാജ്യത്തുനിന്നും തപാല്‍ വഴി അയച്ച മാനിെൻറ തോല് കസ്റ്റംസ് പിടികൂടി. ചാമരാജ്പേട്ടിലെ ഫോറിന് പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സലുകളില്‍ പതിവു പരിശോധനകള്‍ നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയിലുള്ള പാഴ്സല്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഇതു തുറന്നുനോക്കിയതോടെയാണ് ഉണക്കിയെടുത്ത നിലയിലുള്ള പുള്ളിമാനിൻെറ തോല് കണ്ടെത്തിയത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണുന്ന യൂറോപ്യന്‍ ഫെല്ലോ ഇനത്തില്‍പെട്ട മാനിെൻറ തോലാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോളണ്ടില്‍ നിന്നാണ് പാഴ്സല്‍ അയച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, നഗരത്തിലെ ആരുടെ വിലാസത്തിലാണ് അയച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഡാര്‍ക്ക് വെബ് വഴിയാണ് മാനിെൻറ തോല് എത്തിക്കാനുള്ള ഇടപാടുകള്‍ നടന്നതെന്നാണ് അധികൃതരുടെ നിഗമനം. മയക്കുമരുന്നുകളും ആഡംബര വസ്തുക്കളും ഫോറിന് പോസ്റ്റ് ഓഫിസ് വഴി എത്താറുണ്ടെങ്കിലും മാനിെൻറ തോല് ആദ്യമായാണ് എത്തുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.