ന്യൂനമർദം `മൺഡൂസ്' ചുഴലിക്കാറ്റായി; തമിഴ് നാട്ടിലും ആന്ധ്രപ്രദേശിലും ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തെക്ക് പടിഞ്ഞാറന്‍ ന്യൂനമർദം ശക്തി പ്രാപിച്ച് `മൺഡൂസ്' ചുഴലിക്കാറ്റായി. വെള്ളിയാഴ്ച വടക്കൻ തമിഴ്‌നാട്-പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിൽ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈസാഹചര്യത്തിൽ എൻ‌ഡി‌ആർ‌എഫ് തമിഴ്‌നാട്ടിലേക്ക് അഞ്ചും പുതുച്ചേരിയിലേക്ക് മൂന്നും സംഘങ്ങളെ അയച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കനത്ത ജാഗ്രതപാലിക്കാനാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജാഗ്രതാ നിർദേശം നൽകി. 

Tags:    
News Summary - Deep depression intensifies into cyclonic storm Mandous, IMD alert for Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.