Posted On
date_range Updated On
date_range പോഷകാഹാരക്കുറവ്: മഹാരാഷ്ട്രയില്‍ പത്തു വര്‍ഷത്തിനിടെ മരിച്ചത് 740 ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍
മുംബൈ: പോഷകാഹാരക്കുറവും മറ്റു ആരോഗ്യപ്രശ്നങ്ങളും മൂലം മഹാരാഷ്ട്രയില്‍ പത്തു വര്‍ഷത്തിനിടെ മരിച്ചത് 740 ഗോത്രവര്‍ഗ വിദ്യാര്‍ഥികളാണെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാറിന് കീഴിലുള്ള ഗോത്രവര്‍ഗ വികസന വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍. ഗോത്രവര്‍ഗ വികസന വിഭാഗത്തിന്‍െറ കീഴില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 552 ഗോത്രവര്‍ഗ സ്കൂളുകളാണുള്ളത്.
ഇവയില്‍ 60ഓളം സ്കൂളുകളില്‍ മാത്രമാണ് കുടിവെള്ള പൈപ്പ്ലൈനുള്ളത്. ബാക്കിയിടങ്ങളിലെല്ലാം കിണര്‍, കുഴല്‍ കിണര്‍, ടാങ്കര്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇതാവട്ടെ, പലപ്പോഴും മലിനമായതാണ്. ഇതും പോഷകഹാരക്കുറവുമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.