ന്യൂഡൽഹി: ഇൻഡോറിൽ അനധികൃത ലബോറട്ടറിയിൽ നിന്ന് മാരകമായ മനുഷ്യനിർമിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ഫെൻറനിൽ എന്ന മയക്കു മരുന്നാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന ലാബിൽ നിന്ന് പിടിച്ചെടുത്തത്. ഒമ്പതു കിലോഗ്രാം മയക്കുമരുന്നാണ് ലാബിൽ നിർമിച്ചതായി കണ്ടെത്തിയത്. 40 മുതൽ 50 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ളതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ഒരാളെ കൊല്ലാൻ രണ്ടു മില്ലിഗ്രാം ഫെൻറനിൽ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഡി.ആർ.െഎെക്കാപ്പം ഡിഫൻസ് റിസർച്ച് ആൻറ് ഡവലപ്പ്മെൻറ് എസ്റ്റാബ്ലിഷ്മെൻറിലെ ശാസ്ത്രജ്ഞരും ചേർന്നാണ് ലാബിൽ പരിശോധന നടത്തിയത്. രാസായുധ ആക്രമണങ്ങൾക്കും മറ്റും ഉപയോഗിച്ചാൽ നിരവധി പേരെ കൊന്നൊടുക്കാൻ സാധിക്കുന്ന മരുന്നാണിതെന്ന് അധികൃതർ പറഞ്ഞു.
കടുത്ത വേദന അനുഭവിക്കുന്ന രോഗികൾക്കും അനസ്തേഷ്യക്കുമെല്ലാം വളരെ കുറഞ്ഞ അളവിൽ ഫെൻറനിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിെൻറ നിർമാണവും ഉപയോഗവും നിയന്ത്രിച്ചതാണ്.
പ്രാദേശിക ബിസിനസുകാരനാണ് ലേബാറട്ടറി നടത്തുന്നത്. രസതന്ത്രത്തിൽ പി.എച്ച്.ഡിക്കാരനാണ് ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെയും മെക്സിക്കൻ സ്വദേശിയേയും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.