വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി: വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ നീട്ടി. നിയമ മന്ത്രാലയത്തിന്‍റെ പുതിയ വിജ്ഞാപനം അനുസരിച്ച് 2024 മാർച്ച് 31വരെ ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാം. നേരത്തെ, 2023 ഏപ്രിൽ ഒന്നു വരെയായിരുന്നു സമയപരിധി.

വോട്ടർപട്ടികയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ ഒരേ വ്യക്തിയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് തിരിച്ചറിയാനും വോട്ടർ ഐഡിയും ആധാറാർ കാർഡും ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു.

ഓൺലൈനായി വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നവിധം

  • നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിന്റെ (NVSP) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
  • പോർട്ടലിൽ ലോഗിൻ ചെയ്യുക
  • 'Search in Electoral Roll' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • വിവരങ്ങൾ നൽകിയ ശേഷം ആധാർ നമ്പർ നൽകുക
  • തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ ഒ.ടി.പി ലഭിക്കും
  • ഒ.ടി.പി നൽകിയ ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക, ഇതോടെ രജിസ്ട്രഷൻ നടപടികൾ പൂർത്തിയാവും
Tags:    
News Summary - Deadline to link voter ID with Aadhaar card extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.