ഗൂർഖാലാൻഡ്​ പ്രക്ഷോഭം തുടരുന്നു; ശക്​തിപ്പെടുത്തുമെന്ന്​  ജനമുക്​തി മോർച്ച

ഡാ​ർ​ജി​ലി​ങ്​: ഗൂ​ർ​ഖാ​ലാ​ൻ​ഡ്​​ പ്ര​ക്ഷോ​ഭം പ​ത്താം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്ന​പ്പോ​ൾ പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ തെ​രു​വി​ലി​റ​ങ്ങി സ​ർ​ക്കാ​റി​നെ​തി​രെ മാ​ർ​ച്ച്​ ന​ട​ത്തി. ഡാ​ർ​ജി​ലി​ങ്​​ കു​ന്നു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​നം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. പ്ര​ശ്​​നം ഉ​ട​ൻ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ സ​മ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഗൂ​ർ​ഖാ​ലാ​ൻ​ഡ്​​ ജ​ന​മു​ക്​​തി മോ​ർ​ച്ച നേ​താ​വ്​ ബി​മ​ൽ ഗു​രൂ​ങ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന്​ ഡാ​ർ​ജി​ലി​ങ്ങി​ൽ ദി​വ​സ​ങ്ങ​ളാ​യി ക​ട​ക​േ​മ്പാ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യും ഗ​താ​ഗ​തം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യു​മാ​ണ്. ഒ​രാ​ഴ്​​ച​യാ​യി പ്ര​ദേ​ശ​ത്ത്​ ഇ​ൻ​റ​ർ​നെ​റ്റ്​ ഇ​ല്ല. കേ​ബി​ൾ ടി.​വി സ​ർ​വി​സും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. 

​പ്ര​ക്ഷോ​ഭ​ത്തി​​​​െൻറ ഭാ​ഗ​മാ​യി ഗൂ​ർ​ഖാ​ലാ​ൻ​ഡ്​ ടെ​റി​റ്റോ​റി​യ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ​നി​ന്ന്​ ചീ​ഫ്​ എ​ക്​​സി​ക്യു​ട്ടീ​വ്​ ബി​മ​ൽ ഗു​രു​ങ്​ ഉ​ൾ​പ്പെ​ടെ 45 തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ട​ത്തോ​ടെ രാ​ജി​വെ​ച്ചി​രു​ന്നു. കൂ​ടാ​തെ 2011ൽ ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​റും ഗൂ​ർ​ഖാ​ലാ​ൻ​ഡ്​ ടെ​റി​റ്റോ​റി​യ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നും ചേ​ർ​ന്നു​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ർ​പ്പ്​ ക​രാ​റി​​​​െൻറ കോ​പ്പി​ക​ൾ 26,27 തീ​യ​തി​ക​ളി​ൽ ക​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്താ​ലേ​ഖ​ക​രെ ക​ണ്ട സ​മ​ര നേ​താ​വ്​ ബി​മ​ൽ ഗു​രു​ങ്​ പ്ര​ത്യേ​ക ഗൂ​ർ​ഖാ​ലാ​ൻ​ഡ്​ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം നേ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ ​​പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ചു.  മ​റ്റ്​ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ ഡാ​ർ​ജി​ലി​ങ്ങി​ൽ പ​ഠി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വീ​ടു​ക​ളി​ലേ​ക്ക്​ തി​രി​കെ പോ​കു​ന്ന​തി​ന്​ പ്ര​ക്ഷോ​ഭ​ക​ർ വ്യാ​ഴാ​ഴ്​​ച 12 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക്​ അ​യ​വ്​ ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - Darjeeling protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.