താൻ പ്രകോപിപ്പിച്ചതിനാലാണ് ബിധുരി അസഭ്യപരാമർശം നടത്തിയതെന്ന ബി.ജെ.പി വാദം തള്ളി ഡാനിഷ് അലി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചനെന്ന് വിളിച്ചതിനാണ് ബി.ജെ.പി എം.പി രമേശ് ബിധുരി ലോക്സഭയിൽ അസഭ്യം പറഞ്ഞതെന്ന വാദം തള്ളി ബി.എസ്.പി എം.പി ഡാനിഷ് അലി. പാർലമെന്‍റിൽ ബി.ജെ.പി എം.പി നടത്തിയ പരാമർശങ്ങളുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

ചന്ദ്രയാൻ 3ന്‍റെ വിജയത്തെ കുറിച്ചായിരുന്നു ബിധുരി സംസാരിച്ചത്. പിന്നാലെ പലർക്കും ഈ വിജയത്തെ അംഗീകരിക്കാൻ പ്രായസമുണ്ടെന്നും കാരണം അദ്ദേഹമൊരു ചായക്കടക്കാരന്‍റെ മകനായതിലാകാമെന്നും ബിധുരി പറയുന്നുണ്ട്.

"പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ കൈവരിച്ച ചന്ദ്രയാൻ 3ന്‍റെ നേട്ടം അവരെ വേദനിപ്പിക്കുന്നുണ്ട്. ആ വേദനയുടെ കാരണം നേട്ടമുണ്ടായത് പലരും മരണത്തിന്‍റെ വ്യാപാരിയെന്നും നീചനെന്നും ഒക്കെ വിളിക്കുന്ന ഒരു ചായക്കടക്കാരന്‍റെ മകന്‍റെ കീഴിലാണെന്നതാണ്" എന്നാണ് ബിധുരി പറയുന്നത്. താൻ ബി.ജെ.പി എം.പിയുടെ പരാമർശങ്ങളെ അധ്യക്ഷന്‍റെ ശ്രദ്ധയിൽ കണ്ടുവരികയും പ്രധാനമന്ത്രി പദവിയുടെ അന്തസ്സിനെ സംരക്ഷിക്കുകയും മാത്രമാണ് ചെയ്തതെന്നും ഡാനിഷ് അലി കൂട്ടിച്ചേർത്തു.

ഡാനിഷ് അലിയുടെ അപകീർത്തികരമായ വാക്കുകൾ മൂലമാണ് രമേശ് ബിധുരി എം.പിക്കെതിരെ അസഭ്യപരാമർശങ്ങൾ നടത്തിയതെന്നായിരുന്നു വിവാദം കനത്തതോടെ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രതികരണം. ഡാനിഷ് അലിക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദൂബെ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Danish Ali refutes BJP claim that his derogatory remarks against PM was the reason for Bidhuri's slurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.