Posted On
date_range Updated On
date_range കാൺപൂർ െഎ.െഎ.ടിയിൽ ദലിത് ഗവേഷണ വിദ്യാർഥി ആത്മഹത്യ ചെയ്തു
കാൺപൂർ: െഎ.െഎ.ടി ഹോസ്റ്റലിൽ ദലിത് ഗവേഷണ വിദ്യാർഥി ആത്മഹത്യ ചെയ്തു. മൂന്നാംവർഷ ഗവേഷണ വിദ്യാർഥിയായ ഭീം സിങ്ങാണ് ആത്മഹത്യ ചെയ്തതെന്ന് സീനിയർ പൊലീസ് സുപ്രണ്ടൻറ് അഖിലേഷ് കുമാർ പറഞ്ഞു.
ഫിറോസാബാദിൽ നിന്നുള്ള ഭീം സിങ് ഹോസ്റ്റലിൽ സീലിങ് ഫാനിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് എസ്.എസ്.പി അറിയിച്ചിരിക്കുന്നത്.
കടുത്ത മാനസിക സമ്മർദ്ദം ഭീം സിങ് അനുഭവിച്ചിരുന്നുവെന്ന് സുഹൃത്തുകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭീം സിങ്ങിെൻറ റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.