ഭോപ്പാൽ: മധ്യപ്രദേശിൽ ദലിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യവിസർജ്യം പുരട്ടിയെന്ന് പരാതി. മറ്റൊരു ജാതിയിൽപ്പെട്ടയാളിന്റെ ദേഹത്ത് അബദ്ധത്തിൽ ഗ്രീസ് പുരണ്ടതാണ് പ്രതികാരത്തിന് കാരണം. ചാത്ത്പൂർ ജില്ലയിലാണ് സംഭവമുണ്ടായത്. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
രാംകൃപാൽ പട്ടേലാണ് സംഭവത്തിൽ അറസ്റ്റിലായത്. ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളയാളാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ദശരഥ് ആഹിർ എന്നയാളാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ചാത്ത്പൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കി.മീറ്റർ അകലെയുള്ള ബികൗര ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
ഹാൻഡ് പമ്പിന് സമീപത്ത് നിന്നും കുളിക്കുന്നതിനിടെ ഗ്രീസ് പുരണ്ട കൈ കൊണ്ട് താൻ രാംകൃപാൽ പട്ടേലിനെ അബദ്ധത്തിൽ സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി. ഇതിൽ പ്രകോപിതനായ പട്ടേൽ മനുഷ്യവിസർജ്യം തന്റെ ദേഹത്തും മുഖത്തും പുരട്ടുകയായിരുന്നു. ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.