ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ പിതാവ് വിഷം കൊടുത്ത് കൊന്ന് കത്തിച്ചു

മംഗളൂരു: ദലിത് യുവാവുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച യുവതിയെ പിതാവ് ആഹാരത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി പാടത്ത് ചിതയൊരുക്കി സംസ്കരിച്ചു. എച്ച്ഡി കൊട്ട താലൂക്കിൽ ഗൊള്ളനബീഡു ഗ്രാമത്തിലാണ് സുഷ്മ എന്ന 22കാരി കൊല്ലപ്പെട്ടത്. പിതാവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വൊക്കലിഗ സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. അലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി രണ്ടുവർഷം മുമ്പ് സ്ഥാപിച്ച സൗഹൃദം പ്രണയമായി വളരുകയായിരുന്നു. മുതിർന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുഷ്മ വഴങ്ങിയില്ല. 

സ്വന്തംപാടത്ത് കൃഷിപ്പണിയിൽ വ്യാപൃതരാവുന്ന കുടുംബമായതിനാൽ പരിസരവാസികൾക്ക് സംശയം തോന്നിയില്ല എന്നാൽ സുഷ്മയെ കാണാതായതോടെ നാട്ടുകാർക്ക് സംശയമായി. ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു. കൊലപാതകമാണെന്ന് മനസ്സിലാക്കിയ ഒരു കോൺസ്റ്റബ്ൾ ഉന്നത പൊലീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്ന് മൈസൂറു അഡീ.എസ്.പി രുദ്രമുനി പറഞ്ഞു. സ്വമേധയ കേസെടുത്ത പൊലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞമാസം 22നാണ് കൃത്യം നടത്തിയതെന്ന് മൊഴിനൽകി. 

Tags:    
News Summary - Dalit Love Father Killed daughter and Blazed at Banguluru-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.