തണുത്തുറഞ്ഞ്​ ഐസ്​ കട്ടയായി ദാൽ തടാകം; ശ്രീനഗറിൽ 30വർഷത്തിനിടയിലെ കൊടും തണുപ്പ്​

ശ്രീനഗർ: 30വർഷത്തിനിടയിൽ കശ്​മീരിലെ ശ്രീനഗർ സാക്ഷ്യംവഹിക്കുന്നത്​ കൊടും ശൈത്യത്തിന്​. പ്രശസ്തമായ ദാൽ തടാകം തണുത്തുറഞ്ഞ്​ ഐസ്​ കട്ടകളായി.

മൈനസ്​ 8.4 ഡിഗ്രി സെൽഷ്യസാണ്​ ശ്രീനഗറിലെ താപനില. 1991ൽ താപനില മൈനസ്​ 11.8 ഡിഗ്രി സെൽഷ്യസ്​ രേഖപ്പെടുത്തിയിരുന്നു. ഇതിന്​ ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്​.

തെക്കൻ കശ്​മീരിലെ അമർനാഥ്​ തീർഥയാത്രയുടെ ബേസ്​ ക്യാമ്പായ പാൽഗാമിൽ കഴിഞ്ഞ രാത്രിയിലെ താപനില മൈനസ്​ 11.1 ഡിഗ്രി സെൽഷ്യസായിരുന്നു.

അതിശൈത്യം രേഖപ്പെടുത്തിയതോടെ ജലവിതരണം പോലും തടസപ്പെട്ടു. കൊടും ശൈത്യത്തിൽ പൈപ്പിലെ ജലം ഐസായതാണ്​ കാരണം. റോഡുകൾ മുഴുവൻ മഞ്ഞുക്കട്ടകൾ നിറയുകയും ഗതാഗതം തടസപ്പെടുകയും​ ചെയ്​തു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.