തിരുവനന്തപുരം: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇനി ആരോഗ്യവകുപ്പിെൻറ പ്രതിദിന ഒാക്സിജൻ ഒാഡിറ്റ്. കേരള മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് ലിമിറ്റഡിെൻറ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ചാണ് പ്രതിദിന ഓക്സിജന്‍ ഓഡിറ്റ് നടത്തുന്നത്.
കോവിഡ് ബാധിതരിൽ വെൻറിലേറ്റര്‍ ചികിത്സയിലുള്ളവര്‍, വാര്‍ഡുകളിലും മറ്റ് അനുബന്ധ മേഖലകളിലും ഓക്സിജെൻറ സഹായത്തോടെ ചികിത്സയിലിരിക്കുന്നവര്‍, ആശുപത്രികളില്‍ നിലവില്‍ ലഭ്യമായ ഓക്സിജെൻറ അളവ് എന്നിവയാണ് പ്രതിദിന ഓക്സിജന്‍ ഓഡിറ്റില്‍ വിശകലനം ചെയ്യുക.
സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ വരെയും താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലും ഓക്സിജന്‍ സിലിണ്ടറുകള്‍ വിന്യസിക്കുന്നതിനൊപ്പം ആംബുലന്‍സുകളിലും പ്രത്യേകമായി ഓക്സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിക്കും.
കോവിഡിനോടനുബന്ധിച്ചുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് രോഗിയുടെ രക്തത്തിലെ ഓക്സിജന്‍ അളവ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ഇത് രോഗിയെ അപകടാവസ്ഥയിലേക്ക് കൊണ്ടുപോകും. ഇൗ സാഹചര്യം മുന്നിൽകണ്ടാണ് സര്‍ക്കാര്‍ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് ചികിത്സക്കായി 7.63 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമെന്നിരിക്കെ 177 മെട്രിക് ടണ്‍ ഓക്സിജന്‍ വിവിധ സംവിധാനങ്ങള്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യകതമാക്കി.
വീട്ടിൽ കഴിയുന്നവർക്ക് 21,000 ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സീമീറ്ററുകള്‍
തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് ശേഷം ഗാര്‍ഹിക ചികിത്സയിലോ ഇതര ചികിത്സാമേഖലയിലോ കഴിയുന്നവര്‍ക്ക് രക്തത്തിലെ ഓക്സിജന്‍ അളവ് പരിശോധിച്ച് ഉറപ്പാക്കാന്‍ 21,000 ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സീമീറ്ററുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ കോവിഡ് ആശുപത്രികളില്‍ 600 ഡെസ്ക്ടോപ് പള്‍സ് ഓക്സീമീറ്റര്‍, വിവിധതരത്തിലുള്ള 2004 വെൻറിലേറ്ററുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.