ഡോ. എ.ആര്‍. ലക്ഷ്മണനും സൈന നെഹ്വാളിനും എസ്.ആര്‍.എം യൂനിവേഴ്സിറ്റിയുടെ ഡി.ലിറ്റ്

ചെന്നൈ: ഇന്ത്യന്‍ ബാഡ്മിറ്റണ്‍ താരം സൈന നെഹ്വാളിനെയും സുപ്രീംകോടതി മുന്‍ ജഡ്ജി ഡോ. എ.ആര്‍. ലക്ഷ്മണനെയും എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സ് ആന്‍ഡ് ടെക്നോളജി ഡി.ലിറ്റ് നല്‍കി ആദരിച്ചു. ഇരുവരും രാജ്യത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് യൂനിവേഴ്സിറ്റിയുടെ ആദരം.

തങ്ങളുടെ നേട്ടങ്ങള്‍ വിദ്യാര്‍ഥികള്‍ മാതൃകയാക്കണമെന്നും രാജ്യപുരോഗതിക്ക് സംഭാവനകളേകണമെന്നും ഡി.ലിറ്റ് സ്വീകരിച്ചുകൊണ്ട് ഇരുവരും പറഞ്ഞു. അമേരിക്കന്‍ വിദ്യാഭ്യാസ വിദഗ്ധന്‍ ഇവാന്‍ സാമുവല്‍ ഡോബല്ളെ  മുഖ്യാതിഥിയായിരുന്നു.

ലോകത്ത് അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യയെന്നും വിദേശരാജ്യങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. പി. സത്യനാരായണന്‍ ചടങ്ങിന് അധ്യക്ഷതവഹിച്ചു

Tags:    
News Summary - d litt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.