ആഞ്ഞടിച്ച്​ ഫോനി; ഒഡിഷയിൽ മൂന്ന്​ മരണം

പുരി: ഒഡിഷ തീരത്ത്​ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിൽ മൂന്ന് മരണം. രണ്ട് സ്ത്രീകളും ഒരു വിദ്യാർഥിയുമാണ് മരിച്ചത ്. മരം കടപുഴകി വീണാണ് വിദ്യാര്‍ഥി മരിച്ചത്. കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളി വീണ് നായഗഢ് ജില്ലയില്‍ ഒരു സ്ത്രീയും മരിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മൂന്നാമത്തെ മരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് . ആദ്യഘഡുവായി 1000 കോടിയാണ് അനുവദിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രദേശത്ത്​ നിരവധി മരങ്ങളും വൈദ്യുതി പോസ്​റ്റുകളും കടപുഴകി വീണിട്ടുണ്ട്​. പോസ്റ്റുകൾ തകർന്നു വീണതോടെ ​ൈവദ്യുത ബന്ധം തകർന്നു. പുരി ക്ഷേത്രത്തിൻെറയും സമീപത്തെയും പ്രദേശങ്ങളിൽ ശക്​തമായ മഴയും ലഭിച്ചു.

Full View

ഇന്ന്​ രാവിലെ എ​ട്ടോടെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 175 വേഗതയിൽ കാറ്റടിക്കാൻ തുടങ്ങിയെന്ന്​ കാലാവസ്​ഥാ നിരീക്ഷണ വകുപ്പ്​ അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഫോനി തീരത്ത്​ കനത്ത നാശം വിതക്കുന്നു. കാറ്റിനൊപ്പം ശക്​തമായ മഴയും പ്രദേശത്തെ ബാധിച്ചിട്ടുണ്ട്​. ആ​ന്ധ്ര പ്രദേശ്​, പശ്​ചിമ ബംഗാൾ തീരങ്ങളിലും കാറ്റും മഴയും ശക്​തമാണ്​. ഇവിടങ്ങളി​െലല്ലാം റെഡ്​ അലെർട്ട്​ പുറപ്പെടുവിച്ചിട്ടുണ്ട്​. ജനങ്ങൾ വീടുവിട്ട്​ പറുത്തിറങ്ങരുതെന്ന്​ മുന്നറിയിപ്പും നൽകി​.

ഫോനി ഒഡിഷയിൽ എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്​ കഴിഞ്ഞ ദിവസം തന്നെ സർക്കാർ 11ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചിരുന്നു. ഇതാണ്​ അപകടത്തിൻെറ ആഘാതം കുറച്ചത്​. 11ലക്ഷത്തോളം ​േപരെ ഒഡിഷ തീരദേശത്തു നിന്ന്​ ഒഴിപ്പിച്ചിട്ടുണ്ട്​. ഇവരെ ഉയർന്ന പ്രദേശങ്ങളിലേക്ക്​ മാറ്റിയിട്ടുണ്ട്​. വീട്ടിൽ നിന്ന്​ പുറത്തിറങ്ങരുതെന്നാണ്​ നിർദേശം. രണ്ടു മണിക്കൂറുകളെങ്കിലും കാറ്റ്​ ആഞ്ഞടിക്കുമെന്നാണ്​ കരുതുന്നത്​

ഭുവനേശ്വറിൽ നിന്നുള്ള വിമാനങ്ങൾ അർധ രാത്രി മുതൽ റദ്ദാക്കി. കൊൽക്കത്തയിൽ നിന്നുള്ള വിമാനങ്ങൾ രാവിലെ ഒമ്പതര മുതൽ ശനിയാഴ്​ച വൈകീട്ട്​ ആറു വരെ റദ്ദാക്കിയിട്ടുണ്ട്​. 200 ലേറെ വിമാനങ്ങളാണ്​ കൊൽക്കത്തയിൽ റദ്ദാക്കിയത്​. ഇൗസ്​റ്റ്​ കോസ്​റ്റ്​ റെയിൽവേ നാളെ വരെ 147 ഓളം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്​. ഇന്നലെ വിനോദ സഞ്ചാരികളെയും മറ്റും ഒഴിപ്പിക്കാൻ മൂന്ന്​ പ്രത്യേക ട്രെയിനുകൾ പുരിയിൽ നിന്ന്​ പശ്​ചിമ ബംഗാളിലെ ഷാലിമാർ വരെ ഓടിയിരുന്നു.

ഗജപതി, ഗഞ്ചം, കുദ്ര, പുരി, നയ്​ഗഡ്​, കട്ടക്​, ജഗത്​സിങ്​പുർ, കേന്ദ്രപാറ, ജജ്​പുർ, ഭദ്രക്​, ബാലസോർ എന്നീ ജില്ലകളിൽ ഫോനി ചുഴലിക്കാറ്റ് വൻ നാശനഷ്​ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ്​ സൂചന. സൈന്യവും നാവിക സേനയും വ്യോമസേനയും കോസ്​റ്റ്​ ഗാർഡും ദുരന്ത നിവാരണ സേനയും എല്ലാ വിധ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്​. ആഭ്യന്തര മന്ത്രാലയം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 1938 എന്ന നമ്പറിൽ വിളിച്ചാൽ ചുഴലിക്കാറ്റി​​​​​​​​​​​​​െൻറ വിവരങ്ങൾ അറിയാൻ സാധിക്കും.

ഒഡിഷയിൽ ആഞ്ഞടിച്ച കാറ്റ്​ ഉച്ചയോടെ വടക്ക്​ പടിഞ്ഞാറൻ മേഖല​യിലേക്ക്​ മാറുമെന്നും ശക്​തി കുറഞ്ഞ്​ നാളെ പശ്​ചിമ ബംഗാളി​െലത്തുമെന്നുമാണ്​​ കലാവസ്​ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം.

Tags:    
News Summary - Cyclone Fani Set To Hit Odisha Soon - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.