അലോക്​ വർമ്മക്കെതിരെ സി.ബി.​െഎ അന്വേഷണത്തിന്​ സാധ്യത

ന്യൂഡൽഹി: സി.ബി.​െഎ മുൻ ഡയറക്​ടർ അലോക്​ വർമ്മക്കെതിരെ സി.ബി.​െഎ അന്വേഷണം നടത്താൻ ശിപാർശ ചെയ്​തേക്കുമെന്ന്​ സ ൂചന. സെൻട്രൽ വിജിലൻസ്​ കമീഷനാണ്​ അന്വേഷണം നടത്താൻ കേന്ദ്രസർക്കാറിനോട്​ ശിപാർശ ചെയ്യുക​. ​െമായിൻ ഖുറേശി കേസി ൽ ഇടപ്പെട്ടുവെന്ന്​ ആരോപിച്ചാണ്​ അന്വേഷണത്തിന്​ ശിപാർശ നൽകുക​.

മാംസവ്യവസായിയായ ഖുറേശക്കെതിരായ കേസിൽ​ പേര്​ പരാമർശിക്കാതിരിക്കാൻ സതീഷ്​ സന എന്ന ഹൈദരാബാദ്​ വ്യവസായിയിൽ നിന്ന്​ ​അലോക്​ വർമ്മ രണ്ട്​ കോടി കൈക്കൂലി വാങ്ങിയെന്ന്​ ആരോപണമുയർന്നിരുന്നു. സി.ബി.​െഎയിലെ സ്​പെഷ്യൽ ഡയറക്​ടറായ രാകേഷ്​ അസ്​താനയാണ്​ ആരോപണം ഉന്നയിച്ചത്​. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തണമെന്നാണ്​ സി.വി.സി ശിപാർശ ചെയ്യുക.

നേരത്തെ സി.വി.സിയുടെ 300 പേജ്​ റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിലാണ്​ അലോക്​ വർമ്മയെ സി.ബി.​െഎ ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ നീക്കാൻ തീരുമാനിച്ചത്​. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ്​ സി.ബി.​െഎ ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ അലോക്​ വർമ്മയെ മാറ്റിയത്​.

Tags:    
News Summary - CVC to seek CBI probe against Alok Verma’-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.