സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിന്‍റെ പുതിയ ഗവർണറായി മലയാളിയായ സി.വി. ആനന്ദബോസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇക്കഴിഞ്ഞ 17നാണ് ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്. ഇന്നലെ കൊൽക്കത്തയിലെത്തിയ അദ്ദേഹത്തെ മേയർ ഫിർഹദ് ഹകീം, വ്യവസായ മന്ത്രി ശശു പാഞ്ച, ചീഫ് സെക്രട്ടറി എച്ച്.കെ. ദ്വിവേദി, പൊലീസ് കമീഷണർ വിനീത് ഗോയൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി മമത ബാനർജി, സ്പീക്കർ ബിമൻ ബന്ദോബധ്യായ്, പ്രതിപക്ഷ നേതാവ് സുവേന്ധു അധികാരി തുടങ്ങിയവർ പങ്കെടുക്കും. രാജ്ഭവനിൽ ഹൈകോടതി ചീഫ് ജസ്റ്റിസ്, ഗവർണർക്ക് സത്യപ്രതിജ്ഞ ചെല്ലിക്കൊടുക്കും. 1977 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

Tags:    
News Summary - CV Anandabose will be take oath as the Governor of Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT