മലയാളിയായ ഡോ. സി.വി. ആനന്ദബോസ് ബംഗാൾ ഗവർണർ

ന്യൂഡൽഹി: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ. ഗണേശനായിരുന്നു നിലവിൽ ബംഗാളിന്‍റെ ചുമതല. 

മേഘാലയ സർക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്. 2019ൽ ബി.ജെ.പിയിൽ ചേർന്നിരുന്നു. 

 

1951 ജനുവരി രണ്ടിന് കോട്ടയം മാന്നാനത്താണ് ജനനം. ജില്ല കലക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. യു.എന്‍ ഉള്‍പ്പെടെയുള്ള വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ ഉപദേഷ്ടാവായിരുന്നു. 

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ തലവൻ ഡോ. സി.വി. ആനന്ദബോസായിരുന്നു. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങൾ ബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തർക്കങ്ങൾ അവസാനിപ്പിക്കും -ആനന്ദബോസ്

കൊ​ൽ​ക്ക​ത്ത: സം​സ്ഥാ​ന​ത്തി​നും കേ​ന്ദ്ര​ത്തി​നു​മി​ട​യി​ലെ പാ​ല​മാ​വു​ക​യും എ​ല്ലാ ത​ർ​ക്ക​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​ണ് ഗ​വ​ർ​ണ​റു​ടെ ദൗ​ത്യ​മെ​ന്ന് നി​ർ​ദി​ഷ്ട പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് പ​റ​ഞ്ഞു. രാ​ജ്ഭ​വ​നും സം​സ്ഥാ​ന സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ത​ർ​ക്ക​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ടി​ച്ചേ​ർ​ത്തു. വാ​ർ​ത്ത ഏ​ജ​ൻ​സി​യു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ന​ന്ദ​ബോ​സ്.

ഏ​തു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മു​ണ്ട്. അ​തി​ലെ​ത്തു​ക​യെ​ന്ന​തി​ലാ​ണ് കാ​ര്യം. എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്ക​ണം. ഗ​വ​ർ​ണ​ർ​ക്ക് ഏ​താ​ണ് വ​ഴി​യെ​ന്ന​റി​യ​ണ​മെ​ന്നാ​ണ് ഭ​ര​ണ​ഘ​ട​ന പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ ​വ​ഴി തു​റ​ന്ന്, അ​തു​വ​ഴി മു​ന്നോ​ട്ടു​പോ​കാ​നു​മ​റി​യ​ണം. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പി​ന്തു​ണ ത​നി​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ജ്ഭ​വ​നും സം​സ്ഥാ​ന സ​ർ​ക്കാ​റും പ​ര​സ്പ​ര ബ​ന്ധി​ത സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ഭ​ര​ണ​ഘ​ട​ന​ക്കു​ള്ളി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന​ത് ഉ​റ​പ്പി​ക്ക​ലാ​ണ് ഗ​വ​ർ​ണ​റു​ടെ ദൗ​ത്യം. ജ​ന​സേ​വ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും രാ​ജ്ഭ​വ​ൻ ഒ​രു​ക്കേ​ണ്ട​താ​ണ്. ഈ ​കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ത​ർ​ക്ക​ങ്ങ​ളി​​ല്ല. ന​മ്മു​ടേ​ത് ബ​ഹു​സ്വ​ര​സ​മൂ​ഹ​മാ​ണ്. അ​ഭി​പ്രാ​യ സ്വാ​ത​​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കും വേ​ണം. ബി.​ജെ.​പി ഭ​ര​ണ​ത്തി​ൽ രാ​ജ്ഭ​വ​നു​ക​ൾ പാ​ർ​ട്ടി ഓ​ഫി​സു​ക​ളാ​യി മാ​റി​യെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണ്. വ​സ്തു​ത​ക​ൾ മാ​ത്രം പ​രി​ഗ​ണി​ച്ച് മു​ന്നോ​ട്ടു​പോ​കും. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ബോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യ ജ​ഗ്ദീ​പ് ധ​ൻ​ക​ർ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​റാ​യി​രു​ന്ന കാ​ല​ത്ത് മ​മ​ത സ​ർ​ക്കാ​റും രാ​ജ്ഭ​വ​നും ത​മ്മി​ൽ വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ധ​ൻ​ക​റു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് ആ​ന​ന്ദ ബോ​സ് നി​യ​മി​ത​നാ​യ​ത്.

Tags:    
News Summary - CV Anandabose appointed as Bengal governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.