നോട്ട്: ജനദുരിതം തുറന്നുപറഞ്ഞ് സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതുമൂലം ജനങ്ങള്‍ നേരിട്ട പ്രയാസങ്ങള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ തുറന്നുസമ്മതിച്ചു. വളര്‍ച്ചമാന്ദ്യവും സമ്പദ്രംഗത്ത് മുരടിപ്പും ഉണ്ടായി. ഉപഭോഗം കുറഞ്ഞു. കൃഷി, റിയല്‍ എസ്റ്റേറ്റ്, ജ്വല്ലറി തുടങ്ങി നോട്ടിടപാടില്‍ കേന്ദ്രീകരിച്ചുനില്‍ക്കുന്ന മേഖലകള്‍ പ്രതിസന്ധിയിലായി.
അനൗപചാരിക നിര്‍മാണ മേഖലകളിലെ പ്രയാസം മൊത്ത ആഭ്യന്തരവളര്‍ച്ച കണക്കുകളില്‍ പ്രതിഫലിക്കുന്നില്ല. വ്യവസായ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും ഒരുപോലെ അനിശ്ചിതാവസ്ഥയുണ്ടായി.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരോക്ഷ, കോര്‍പറേറ്റ് നികുതികള്‍ കുറയും. വെളിപ്പെടുത്താത്ത വരുമാനം നിക്ഷേപിക്കാന്‍ പ്രയാസമാണെന്നിരിക്കേ, റിയല്‍ എസ്റ്റേറ്റ് രംഗത്ത് വില ഇനിയും കുറയും. ജി.എസ്.ടി റിയല്‍ എസ്റ്റേറ്റില്‍ വന്നാല്‍ നികുതി ഉയരുകയും ചെയ്യും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ നോട്ട് അസാധുവാക്കിയതുകൊണ്ട് മധ്യവര്‍ഗത്തിന് താങ്ങാവുന്ന പാര്‍പ്പിടം സ്വന്തമാക്കാന്‍ സഹായിക്കുന്നവിധം റിയല്‍ എസ്റ്റേറ്റ് വില താഴ്ന്നത് നേട്ടമാണ്.

ബാങ്ക് നിക്ഷേപം കൂടും. നിക്ഷേപം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ വായ്പനിരക്ക് കുറയും. ബാങ്കിലേക്ക് നോട്ട് തിരിച്ചത്തൊന്‍ ബാക്കിയുണ്ടെങ്കില്‍ പൊതുനേട്ടമാണ്. റിസര്‍വ് ബാങ്കിന്‍െറ ബാക്കിപത്രം ചുരുങ്ങും. യഥാവിധി നടപ്പാക്കിയാല്‍ അഴിമതിയും കണക്കില്‍പെടാത്ത കള്ളപ്പണവും കുറയാമെന്ന് സര്‍വേയില്‍ പറഞ്ഞു.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.