അസാധു നോട്ട് നിക്ഷേപം അധികവും രണ്ടുലക്ഷത്തിനു മുകളില്‍

ന്യൂഡല്‍ഹി: അസാധു നോട്ട് നിക്ഷേപത്തില്‍ അധികവും രണ്ടുലക്ഷം രൂപക്കും അതിനു മുകളിലുമാണെന്ന് റിപ്പോര്‍ട്ട്. ചിലര്‍ ഒരൊറ്റ പാന്‍ നമ്പറില്‍ 20 അക്കൗണ്ടുകളില്‍ വരെ പണം നിക്ഷേപിച്ചു. അസാധു നോട്ടുകളില്‍ മൂന്നില്‍ രണ്ടുഭാഗവും രണ്ടുലക്ഷത്തിന് മുകളില്‍ എന്ന തോതിലാണ് എത്തിയത്. ഇങ്ങനെ 10.38 ലക്ഷം കോടി രൂപയാണ് ആകെ നിക്ഷേപം. രണ്ടിനും 80 ലക്ഷത്തിനുമിടയിലുള്ള നിക്ഷേപം മാത്രം 4.89 ലക്ഷം കോടിയാണ്. 80 ലക്ഷത്തിനു മുകളില്‍ നിക്ഷേപം എത്തിയത് 1.48 ലക്ഷം അക്കൗണ്ടുകളിലാണ്.

2.5 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നത് സുരക്ഷിതമാണെന്ന് ഭൂരിഭാഗം അക്കൗണ്ട് ഉടമകളും കരുതി. നിക്ഷേപങ്ങള്‍ സംബന്ധിച്ച് പരിശോധനകളുടെ ആദ്യഘട്ടം തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ അറിയിച്ചു. ഇത് രണ്ടുവര്‍ഷമെങ്കിലും തുടരും. നിക്ഷേപങ്ങള്‍, പാന്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഓപറേഷന്‍ ഓഫ് ക്ളീന്‍ മണി’യുടെ ഭാഗമായി ഇപ്പോള്‍ 18 ലക്ഷം അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ട്. ഇത് ഒന്നാംഘട്ടം മാത്രമാണെന്നും നാലുഘട്ടം വരെ നീളുമെന്നും ആദിയ അറിയിച്ചു. നിക്ഷേപങ്ങള്‍ക്കെല്ലാം പാന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 28നകം ഇത് പൂര്‍ത്തിയാക്കും. അതോടെ ഒരേ പാനില്‍ നല്‍കിയ വിവിധ നിക്ഷേപങ്ങള്‍ കണ്ടത്തൊനാവും. 18 ലക്ഷം നിക്ഷേപകര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടില്ല. ഓണ്‍ലൈനില്‍ പരിശോധന നടത്തും. കള്ളപ്പണമല്ലാത്ത യഥാര്‍ഥ നിക്ഷേപം നടത്തിയവര്‍ക്ക് ഒരു ബുദ്ധിമുട്ടും വരില്ളെന്നും ആദിയ വ്യക്തമാക്കി.

പകരം നോട്ട് നല്‍കുന്ന ജോലി മിക്കവാറും കഴിഞ്ഞു –കേന്ദ്രം

 അസാധുവാക്കിയ നോട്ടിന് പകരം പുതിയ നോട്ട് വിപണിയിലത്തെിക്കുന്ന ജോലി മിക്കവാറും പൂര്‍ത്തിയായെന്ന് കേന്ദ്രസര്‍ക്കാര്‍. സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ 24,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ പാടില്ളെന്ന നിര്‍ദേശം വൈകാതെ പിന്‍വലിക്കുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വിശദീകരിച്ചു.

കറന്‍സിയുടെ ലഭ്യതയും വിതരണവും റിസര്‍വ് ബാങ്കിന്‍െറ ഉത്തരവാദിത്തമാണ്. ഇനിയും ബാക്കി നില്‍ക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സമീപഭാവിയില്‍തന്നെ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കും. മാസത്തില്‍ ലക്ഷം രൂപ പിന്‍വലിക്കുന്നവര്‍ വിരളമാണ്. അതുകൊണ്ടുതന്നെ, ഫലത്തില്‍ നിയന്ത്രണം ഇപ്പോഴില്ല.

24,000 രൂപയെന്ന പരിധി വെച്ചിട്ടുള്ളതുകൊണ്ടാണ് പകരം നോട്ട് എത്തിക്കല്‍ പൂര്‍ത്തിയായില്ളെന്ന് പറയുന്നത്. നോട്ട് അസാധുവാക്കി 90 ദിവസത്തിനകം ഈ സ്ഥിതി കൈവരിക്കാന്‍ സാധിച്ചു. എ.ടി.എമ്മുകളില്‍നിന്നും കറന്‍റ് അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കാനുള്ള നിയന്ത്രണം നേരത്തേ നീക്കിയെന്നും സാമ്പത്തികകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.