നോട്ട്​ അസാധുവാക്കിയത്​ കള്ളപ്പണം കണ്ടെത്താൻ-​ കേന്ദ്രം

ന്യൂഡൽഹി: കള്ളപ്പണം കണ്ടെത്താനുള്ള ശ്രമത്തി​െൻറ ഭാഗമായിട്ടാണ്​ 500 ​െൻറയും 1000​െൻറയും നോട്ട്​ അസാധുവാക്കിയതെന്ന്​ സുപ്രീം കോടതിയിൽ കേന്ദ്രത്തി​​െൻറ സത്യവാന്ദ്​മൂലം. ൃ

കേന്ദ്രത്തിന്​ വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ്​ പരമോന്നത കോടതിയിൽ ഇക്കാര്യം അറിയിച്ചത്​. പണമിടപാടി​െൻറ അളവ്​ കുറച്ചുകൊണ്ടുവരാനുള്ള  ആദ്യ പടിയാണ്​ നോട്ട്​ പിൻവലിക്കലിലൂടെ ലക്ഷ്യം വെക്കുന്നത്​.

അതിലൂടെ നിയമവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന സമാന്തര സമ്പദ്​വ്യവസ്​ഥ​യെ കണ്ടെത്താനും കഴിയും. കോടിക്കണക്കിന്​ കള്ളപ്പണമാണ്​ ഇൗ നടപടിയിലൂടെ അസാധുവായത്​. ഭീകര സംഘങ്ങളിലേക്കുള്ള കള്ളപ്പണത്തി​െൻറ ഒഴുക്ക്​ നിലച്ചുവെന്നും മുകുൾ റോത്തഗി മാധ്യമങ്ങളോട്​ പി​ന്നീട്​ പറഞ്ഞു.

നേരത്തെ  നോട്ടുകൾ പിൻവലിച്ചതിനെതിരെ രാജ്യത്തെ വിവിധ കോടതികളിലുള്ള ഹരജികൾ സ്​റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാറി​െൻറ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

നോട്ട്​ അസാധുവാക്കിയത്​ ചോദ്യംചെയ്​ത്​ അതത്​ ഹൈകോടതികളിൽ നൽകിയിരിക്കുന്ന ഹരജിയുമായി സഹകരണ ബാങ്കുകൾക്ക്​ മുന്നോട്ടുപോകാമെന്നാണ്​ കേന്ദ്രത്തി​ൻറെ ഹരജി തള്ളിക്കൊണ്ട്​ സുപ്രീംകോടതി വിധിപുറപ്പെടുവിച്ചത്​.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.