കള്ളനോട്ട്​ പിടിക്കാൻ ആർ.ബി.​െഎ സ്​പെഷ്യൽ സെൽ

ന്യൂഡൽഹി: പുതിയ നോട്ടുകൾ പുറത്തിറക്കിയ പശ്ചാത്തലത്തിൽ കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ രൂപീകരിക്കാൻ റിസർവ്​ ബാങ്കി​ന്​ കേന്ദ്ര ധനകാര്യമന്ത്രാലയത്തി​​െൻറ നിർദേശം. കള്ളനോട്ടുകൾ, കള്ളപ്പണം എന്നിവ കണ്ടെത്തിയാൽ ലോ എൻഫോഴ്​സ്​മ​െൻറ്​, അന്വേഷണ ഏജൻസികൾ എന്നിവരെ അറിയിക്കണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സംസ്ഥാന പൊലീസി​​െൻറ ഇക്​ണോമിക്​  ഒഫൻസ്​ വിങ്​സിനെ വിവരമറിയിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​.

500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതി​​െൻറ പ്രധാനലക്ഷ്യം കള്ളനോട്ടുകളുടെ വ്യാപനം തടയുകയെന്നതാണ്​. കള്ളനോട്ട്​ ഇടപാടുകൾ നടക്കുന്നുണ്ടോയെന്നത്​ പോസ്​റ്റ്​ ഒാഫീസുകളും ബാങ്കുകളും ശ്രദ്ധിക്കണം. അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ധനമന്ത്രാലയം മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

ആർ.ബി.​െഎയും മറ്റു ബാങ്കുകളും ഇടപാടുകളിൽ അതിസൂക്ഷ്​മത പാലിക്കണമെന്നും കള്ളനോട്ടുകൾ കണ്ടെത്താൻ സ്​പെഷ്യൽ സെൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും നിർദേശിക്കുന്നു.

 

Tags:    
News Summary - currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.