പെട്രോള്‍ പമ്പില്‍ ശനിയാഴ്ച മുതല്‍ 500 രൂപ നോട്ട് സ്വീകരിക്കില്ല

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ പെട്രോള്‍ പമ്പിലും വിമാന ടിക്കറ്റെടുക്കുന്നതിനും മറ്റും ഉപയോഗിക്കാവുന്നതിന്‍െറ സമയപരിധി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഈ മാസം 15 വരെ പഴയനോട്ട് പ്രയോജനപ്പെടുത്താമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും ശനിയാഴ്ച മുതല്‍ ഈ നോട്ട് സ്വീകരിക്കില്ല.

ദേശീയപാതകളില്‍ 15 വരെ ടോള്‍ പിരിക്കില്ളെന്ന പ്രഖ്യാപനവും ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലില്ല. ഇനി 500 രൂപ നോട്ട് ബില്ലടക്കാനും റെയില്‍വേ ടിക്കറ്റ് കൗണ്ടറിലും സര്‍ക്കാര്‍ ബസ് ടിക്കറ്റുകള്‍ക്കുംമാത്രമാണ് 15 വരെ ഉപയോഗിക്കാന്‍ കഴിയുക.

ബാങ്ക് അക്കൗണ്ടില്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഈ മാസം 30 വരെ നിക്ഷേപിക്കാം. കള്ളപ്പണക്കാര്‍ പഴയനോട്ടുകള്‍ മാറ്റിയെടുക്കാന്‍ പെട്രോള്‍ പമ്പുകളും ടോള്‍ പ്ളാസകളും മറ്റും ഉപയോഗിക്കുന്നതാണ് സമയപരിധി വെട്ടിക്കുറച്ചതിന് സര്‍ക്കര്‍ നല്‍കുന്ന വിശദീകരണം.

Tags:    
News Summary - currency ban petrol pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.