ബംഗളൂരു: ഖത്തർ ലോകകപ്പിനിടെ ജനഹൃദയം കവർന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉപമിച്ച് കർണാടകയിലെ ബി.ജെ.പി നേതാവ് സി.ടി. രവി. ''മെസ്സി ലോകകപ്പ് ജയിച്ചു, മാക്രോൺ ജനങ്ങളുടെ ഹൃദയം കവർന്നു. ചാന്ദ്രയാൻ-2 പരാജയപ്പെട്ടപ്പോൾ ഹൃദയം തകർന്ന ഐ.എസ്.ആർ.ഒ മേധാവി കെ. ശിവനെ പുണർന്ന് ആശ്വസിപ്പിച്ചതു വഴി അന്നൊരിക്കൽ പ്രധാനമന്ത്രി മോദിയും ജനങ്ങളുടെ ഹൃദയം കവർന്നിരുന്നു.''-എന്നായിരുന്നു സി.ടി. രവിയുടെ പരാമർശം.
മത്സരത്തിൽ ഉജ്വല പ്രകടനം കാഴ്ച വെച്ചിട്ടും കപ്പ് നേടാൻ കഴിയാതെ നിരാശപ്പെട്ട എംബാപ്പെയെ മാക്രോൺ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. എംബാപ്പെയുടെ ഡ്രസിങ് റൂമിലെത്തിയാണ് ഫ്രഞ്ച് പ്രസിഡന്റ് ആശ്വസിപ്പിച്ചത്.
2019ൽ ശിവൻ ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന സമയത്ത് ആയിരുന്നു ചാന്ദ്രയാൻ-2 ദൗത്യം. ദൗത്യം പരാജയപ്പെട്ടതിന്റെ നിരാശയിൽ നിന്ന ശിവനെ മോദി ആശ്വസിപ്പിക്കുന്ന ചിത്രവും കൂടി പങ്കുവെച്ചാണ് ബി.ജെ.പി നേതാവ് മഹാൻമാരായ നേതാക്കൾ ജനങ്ങൾക്കൊപ്പം ഉറച്ചുനിന്ന് തരംഗം സൃഷ്ടിക്കുമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്. അന്ന് ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ദൗത്യത്തിന് മോദിയും സാക്ഷ്യം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.