അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 68 ഡോളർ കടന്ന് കുതിക്കുേമ്പാഴും ഇന്ത്യയിൽ മാറ്റമില്ലാതെ ഇന്ധനവില. നേരത്തെ ഒരു ഡോളറിന്‍റെ മാറ്റം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായാൽ പോലും ഇന്ത്യയിൽ വില കൂട്ടുമായിരുന്നു. ഇത്തരത്തിൽ തുടർച്ചയായി മൂന്നാഴ്ചയോളം കാലം ഇന്ത്യയിൽ എണ്ണവില ഉയരുകയും ചെയ്തു. എന്നാൽ, അഗോള വിപണിയിൽ വില ഉയർന്നിട്ടും കഴിഞ്ഞ രണ്ടാഴ്ചയായി എന്തുകൊണ്ടാണ് എണ്ണ കമ്പനികൾ വില കൂട്ടാത്തതെന്നാണ് എല്ലാവരും ചോദിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കലാണ് രാജ്യം. ഏപ്രിലിൽ വിവിധ ഘട്ടങ്ങളിലായി കേരളം, തമിഴ്നാട്, അസം, പശ്ചിമബംഗാൾ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി മുന്നണിക്കെതിരായ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് എണ്ണവില വർധനയാണ്.
യു.പി.എ ഭരണകാലത്ത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 100 ഡോളർ കഴിഞ്ഞ കുതിച്ചപ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഇത്രത്തോളം ഉയർന്നിരുന്നില്ല. പക്ഷേ നരേന്ദ്ര മോദി ഭരണത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില 68 ഡോളറായി തുടരുേമ്പാഴും പെട്രോൾ വില 90 രൂപയും ഡീസൽ വില 85ഉം കടന്ന് കുതിക്കുകയാണ്.
വില കുതിച്ചുയർന്നപ്പോൾ ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യമുയർന്നു. എന്നാൽ, വിലനിർണയാധികാരം എണ്ണ കമ്പനികൾക്കാണെന്നും ഇതിൽ തനിക്കൊന്നും ചെയ്യാനില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ധനമന്ത്രി നിർമല സീതാരാമനും സമാനമായ വിശദീകരണമാണ് നൽകിയത്. ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് മാത്രമാണ് വില കുറക്കാനുള്ള ഏക പോംവഴിയെന്നും നിർമല പറഞ്ഞു.
പക്ഷേ കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നിട്ടില്ല. അന്തരാഷ്ട്ര വിപണിയിൽ വില വർധിച്ചിട്ടും ഇന്ത്യയിൽ വില കൂട്ടാൻ എണ്ണ കമ്പനികൾ തയാറായില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുേമ്പാൾ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ് ക്രൂഡിന് അന്താരാഷ്ട്ര വിപണിയിൽ 63 ഡോളറാണ് വില.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുേമ്പാൾ വിപണിയിൽ ബ്രെന്‍റ് ക്രുഡിന്‍റെ വില 68 ഡോളർ കടന്നു. വില വർധിച്ചിട്ടും ഇന്ത്യയിലെ എണ്ണവില കൂട്ടാൻ കമ്പനികൾ തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ജനരോഷം ഒഴിവാക്കാൻ മോദി സർക്കാറിന്‍റെ നടത്തിയ ഇടപെടലാണ് ഇപ്പോഴത്തെ എണ്ണവില വർധനവിനെ പിടിച്ചു നിർത്തുന്നത്.
മുമ്പും തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില ഇതുപോലെ സർക്കാർ പിടിച്ച് നിർത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പൂർവാധികം ശക്തിയോെട എണ്ണകമ്പനികൾ വില കൂട്ടിയിട്ടുമുണ്ട്. അതുതന്നെയാണ് ഇത്തവണയുമുണ്ടാവുകയെന്നാണ് സാധാരണ ജനങ്ങൾ പറയുന്നത്. രണ്ടാഴ്ചയായി വില ഉയരാതിരുന്നതോടെ എണ്ണവില വർധനവിൽ ഇടപെടാനാകില്ലെന്ന പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും വാദങ്ങൾ കൂടിയാണ് പൊളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.