Posted On
date_range Updated On
date_range സി.ആർ.പി.എഫ് ജവാൻ മൂന്ന് സഹപ്രവർത്തകരെ വെടിവെച്ച് കൊന്നു
ശ്രീനഗർ: ജമ്മുകശ്മീരിൽ സി.ആർ.പി.എഫ് ജവാൻ മൂന്ന് സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. ഉദംപൂരിലെ സൈനിക ക്യാമ്പിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സഹപ്രവർത്തകരെ വെടിവെച്ചതിന് ശേഷം സ്വയം നിറയൊഴിച്ച ജവാെൻറ നിലയും ഗുരുതരമായി തുടരുകയാണ്. ഇയാൾ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.
രാജസ്ഥാനിൽ നിന്നുള്ള പൊകാർമൽ ആർ, ഡൽഹിയിലെ യോഗേന്ദ്ര ശർമ്മ, ഹരിയാനയിലെ ഉമേദ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. യു.പിയിൽ നിന്നുള്ള അജിത് കുമാറാണ് സഹപ്രവർത്തകർക്കെതിരെ വെടിയുതിർത്തത്. വെടിയുതിർത്തതിെൻറ കാരണം വ്യക്തമല്ല.
സംഭവത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സൈനിക ക്യാമ്പിലെത്തി. മൂന്ന് പേർ കൊല്ലപ്പെട്ട വിവരം സി.ആർ.പി.എഫ് കമാൻഡൻറ് ഹരീന്ദ്ര കുമാർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.