മോദി സ്തുതി: വിമർശകർക്ക് തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം; മറുപടിയുമായി തരൂർ

ന്യൂഡൽഹി: മോദി സ്തുതിയുടെ പേരിൽ തനിക്ക് നേരെ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് എം.പി ശശി തരൂർ. വിമർശകർക്കും ട്രോളുകൾ ഉണ്ടാക്കുന്നവർക്കും തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം. അതിനെ താൻ പൂർണമായും സ്വാഗതം ചെയ്യുകയാണെന്ന് തരൂർ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയെ കുറിച്ച് മാത്രമാണ് താൻ സംസാരിച്ചത്. മുൻ യുദ്ധങ്ങളെ കുറിച്ചായിരുന്നില്ല പ്രതികരണം. ഈയടുത്ത് നടന്ന പല ആക്രമണങ്ങളും താൻ പരാമർശവിധേയമാക്കി. നിയന്ത്രണരേഖയേയും അന്താരാഷ്ട്ര അതിർത്തിയേയും ബഹുമാനിക്കുന്നത് കൊണ്ടാണ് മുമ്പ് ഇതെല്ലാം ഭേദിച്ച് ആക്രമണം നടത്തുന്നതിൽ നിന്ന് ഇന്ത്യ​ പിൻവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ടു​ന്ന ഭീ​ക​ര​ർ അ​തി​ന് വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് ഈ​യി​ടെ​യാ​യി മ​ന​സ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​രൂ​ർ പ​റ​ഞ്ഞ​ത്. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ജ്മ​ൽ ക​സ​ബി​നെ പി​ടി​കൂ​ടി​യി​ട്ടും അ​യാ​ളു​​ടെ പാ​കി​സ്താ​നി​ലെ വി​ലാ​സം തി​രി​ച്ച​റി​ഞ്ഞി​ട്ടും ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു. പാ​കി​സ്താ​നി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മും​ബൈ ആ​ക്ര​മ​ണ​ത്തി​ലെ ഭീ​ക​ര​ർ പ്ര​വ​ർ​ത്തി​ച്ച​ത് പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ന്റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ​ക്കും അ​റി​യാം. ഇ​തി​ൽ എ​ല്ലാ തെ​ളി​വു​ക​ളു​മു​ണ്ടാ​യി​ട്ടും ഒ​ന്നും സം​ഭ​വി​​ച്ചി​ല്ല.

എ​ന്നാ​ൽ, 2016ൽ ​നി​യ​ന്ത്ര​ണ​രേ​ഖ​ക്ക് അ​പ്പു​റം പോ​യി ഭീ​ക​ര​രു​​ടെ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു. ഇ​ത് മു​മ്പ് സം​ഭ​വി​ക്കാ​ത്ത​താ​ണ്. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ​പോ​ലും ന​മ്മ​ൾ നി​യ​​ന്ത്ര​ണ​രേ​ഖ ക​ട​ന്നി​ട്ടി​ല്ല. 2019ൽ ​പു​ൽ​വാ​മ ആ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ ന​മ്മ​ൾ നി​യ​​ന്ത്ര​ണ​രേ​ഖ​യ​ല്ല, അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ത​ന്നെ ക​ട​ന്ന് ബാ​ലാ​കോ​ട്ടി​ലെ ഭീ​ക​ര​കേ​ന്ദ്രം ത​ക​ർ​ത്തു. ഇ​ത്ത​വ​ണ ന​മ്മ​ൾ ഇ​തി​ന് ര​ണ്ടി​നും അ​പ്പു​റം​പോ​യെന്ന് തരൂർ പറഞ്ഞിരുന്നു.

Tags:    
News Summary - Critics can continue to twist his words; Tharoor responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.