ക്രീമി​െലയർ പരിധി എട്ടു ലക്ഷമാക്കി ഉയർത്തി

ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങൾക്ക്​ ജോലിക്കും വിദ്യാഭ്യാസത്തിനും മുൻഗണന ലഭിക്കുന്നതിനുള്ള ക്രീമിെലയർ പരിധി എട്ടു ലക്ഷമായി വർധിപ്പിച്ച്​ ഉത്തരവിറങ്ങി. ബുധനാഴ്​ചയാണ്​ ക്രീമിെലയർ പരിധി വർധിപ്പിച്ച ഉത്തരവ്​ പുറത്തിറങ്ങിയത്​. ഇനി മുതൽ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ളവർക്ക്​ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്​ ലഭിക്കും. നേരത്തെ ഇതി​​െൻറ പരിധി ആറ്​ ലക്ഷമായിരുന്നു. 

1993ൽ ഒരു ലക്ഷം രൂപയായിരുന്നു ക്രീമിെലയർ പരിധി. പിന്നീട്​ മൂന്ന്​ തവണയായി വർധിപ്പിച്ചാണ്​ 2013ൽ ആറ്​ ലക്ഷം വരെ എത്തിയത്​. അതാണ്​ ഇപ്പോൾ എട്ടുലക്ഷമാക്കി ഉയർത്തിയത്​. ഒ.ബി.സി വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ മുൻഗണന ലഭിക്കുന്നതിനു വേണ്ടിയാണ്​ ക്രീമിലെയർ സർട്ടിഫിക്കറ്റ്​ നൽകുന്നത്​. 

ക്രീമിലെയർ പരിധി ഉയർത്തുന്നതിന്​​ അംഗീകാരം ലഭിച്ചിട്ടു​െണ്ടന്ന്​ നേരത്തെ ധനമന്ത്രി അരുൺ​ ജെയ്​റ്റ്​ലി അറിയിച്ചിരുന്നു. ദേശീയ പിന്നാക്ക കമീഷന്​ ഭരണഘടനാ പദവി നൽകണമെന്നാവശ്യപ്പെടുന്ന ബിൽ സർക്കാർ പാർലമ​െൻറിൽ മുമ്പ്​ അവതരിപ്പിച്ചിരുന്നു. താഴെ തട്ടിലുള്ളവർക്ക്​ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും മുൻഗണന ലഭിക്കുന്നതിന്​ കൂടുതൽ സഹായകരമാകാൻ ഒ.ബി.സി​െയ വീണ്ടും തരം തിരിക്കണമെന്നും അതിന്​ ഭരണഘടനയു​െട 340 ാം  വകുപ്പ്​ പ്രകാരം ഒരു കമീഷൻ രൂപീകരിക്കണമെന്നും ബില്ലിൽ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Cremy Layer Ceiling For OBC Rise to 8 Lakh - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.