Posted On
date_range Updated On
date_range യുവതിയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ; ക്രെയിൻ ഓപ്പറേറ്റർ അറസ്റ്റിൽ
ഗൂഡല്ലൂർ: യുവതിയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച ക്രെയിൻ ഓപ്പറേറ്റർ അറസ്റ്റിൽ. തിരുവണ്ണാമലയിലെ ശരവണനെ (38)യാണ് ഊട്ടി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
കൂനൂർ സ്വദേശിയായ വീട്ടമ്മയുടെ ഫോണിലേക്കാണ് ഇയാൾ അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചത്. പരാതിയെ തുടർന്ന് സൈബർ ക്രൈം വിഭാഗം ശരവണനെ കണ്ടെത്തുകയായിരുന്നു.
സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നവരെ ഊട്ടി സൈബർ ക്രൈം നിരീക്ഷിച്ചു വരുന്നതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന സംഭവമുണ്ടായാൽ എത്രയും വേഗം സൈബർ ക്രൈമിൽ പരാതിപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.