ന്യൂഡൽഹി: യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിെനപ്പോലൊരാളെ നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജണ്ടയുടെ പൊള്ളത്തരം തുറന്നുകാട്ടിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. പരസ്യമായി കലാപത്തിന് ആഹ്വാനം നൽകി നാട്ടിൽ കുഴപ്പമുണ്ടാക്കിയതിന് നിരവധി കേസുള്ളയാണ് ബി.ജെ.പിയുടെ പുതിയ മുഖ്യമന്ത്രി.
എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന് ആവർത്തിച്ച് പറയുന്ന പ്രധാനമന്ത്രി മോദിയുടെ പൊയ്മുഖം അഴിഞ്ഞുവീണിരിക്കുന്നു. വികസനനാട്യത്തിെൻറ മറവിൽ കലർപ്പില്ലാത്ത വർഗീയത മാത്രമാണ് ബി.ജെ.പിയും മോദിയുമെന്ന് വ്യക്തമായി. വിഷലിപ്തമായ തീവ്രഹിന്ദുത്വ മുദ്രാവാക്യങ്ങൾ വിളിച്ച് രാജ്യത്ത് വർഗീയ ചേരിതിരിവ് കൂടുതൽ വഷളാക്കാൻവേണ്ടിയുള്ള ആർ.എസ്.എസിെൻറ തീരുമാനമാണിത്. അതിനെതിരെ രാജ്യത്തെ എല്ലാ മതേതര ജനാധിപത്യശക്തികളും ൈകകോർക്കണമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.