ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം കോൺഗ്രസ് ആഘോഷിക്കുന്നതിനി ടയിൽ, രാജ്യത്ത് ഇടതുസ്വരം ദുർബലപ്പെടുന്നതിനെക്കുറിച്ച ചർച്ച സജീവമായി. നിലനി ൽപിനും വീണ്ടെടുപ്പിനുമുള്ള ശ്രമങ്ങൾ പലവഴിക്ക് കോൺഗ്രസ് സജീവമാക്കുക വഴി ലോക് സഭ തെരഞ്ഞെടുപ്പിനു ശേഷം ഇടതു പാർട്ടികൾ ശോഷിച്ച് സീറ്റെണ്ണം ഒറ്റ അക്കത്തിൽ ഒതുങ് ങുന്നതിന് സാധ്യതയേറിയിരിക്കുകയാണ്.
ബി.ജെ.പിയെ നേരിടുേമ്പാൾ തന്നെ ഇടതിനോടു കണക്കു തീ ർക്കുകയാണ് കോൺഗ്രസ്. പശ്ചിമ ബംഗാളിൽ ആറു സീറ്റിൽ കോൺഗ്രസുമായി ധാരണയാവാമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത് പിടിച്ചുനിൽപിനു വേണ്ടിയാണ്. നിലവിലെ സിറ്റിങ് എം.പിമാരുടെ മണ്ഡലങ്ങൾ അതാതു പാർട്ടികൾക്ക് നൽകണമെന്ന നിർദേശം പക്ഷേ, കോൺഗ്രസ് അംഗീകരിച്ചില്ല. ബി.ജെ.പിയിലേക്ക് തങ്ങളുടെ നേതാക്കൾ പോയേക്കാമെന്ന സ്ഥിതി ഉള്ളതു കൂടി കണക്കിലെടുത്ത കോൺഗ്രസ്, സി.പി.എമ്മുമായി നീക്കുപോക്കുകൾ ഉപേക്ഷിച്ചു.
പശ്ചിമ ബംഗാളിൽ നിന്ന് ഇപ്പോൾ രണ്ട് എം.പിമാരുള്ള സി.പി.എമ്മിന് അടുത്ത തവണ അതു തന്നെ ഉണ്ടാകണമെന്നില്ല. അതേസമയം തൃണമൂൽ കോൺഗ്രസ്, സി.പി.എം, കോൺഗ്രസ് എന്നിവയുടെ ബലഹീനതകൾക്കിടയിലൂടെ ബി.ജെ.പി വളർന്നു കയറുന്നു. ബി.ജെ.പി പിടിച്ച ത്രിപുരയിൽ ഒരു സീറ്റിലെങ്കിലും ജയിക്കാവുന്ന സ്ഥിതി സി.പി.എമ്മിനില്ല. അവിടെയും രണ്ടു സീറ്റുണ്ടായിരുന്നതാണ്. തമിഴ്നാട്ടിൽ ഡി.എം.കെയുമായുള്ള സഖ്യം വഴി രണ്ടു സീറ്റിൽ പ്രതീക്ഷ വെക്കുന്ന സി.പി.എമ്മിന് ഒരു സീറ്റെങ്കിലും കിട്ടിയാൽ നേട്ടം.
ഇതിനെല്ലാമിടയിലാണ് കേരളത്തിലെ പ്രതീക്ഷകൾ തകരുന്നത്. 20ൽ പകുതി സീറ്റെങ്കിലും പിടിക്കാനുള്ള അടവും സ്ഥാനാർഥി നിർണയവുമായി ഒരു പടി സി.പി.എം മുന്നേറിയതാണ്. എന്നാൽ ട്വൻറി-ട്വൻറി പ്രഖ്യാപിച്ച് യു.ഡി.എഫ് നീങ്ങുേമ്പാൾ, സീറ്റെണ്ണം കൂട്ടിയെടുക്കാൻ രണ്ടു കൈകളിലെയും വിരലുകൾ വേണ്ടിവരുമോ എന്നാണ് ആശങ്ക.
കാവി രാഷ്ട്രീയത്തിെൻറ കരുത്തിനെ നേരിടാൻ പ്രതിപക്ഷ നിരയിലെ സൗഹൃദങ്ങളും മാറ്റിവെക്കുന്ന നിലനിൽപു രാഷ്ട്രീയം കോൺഗ്രസ് പുറത്തെടുക്കുന്നതാണ് കാഴ്ച. രാജ്യത്ത് ഇടതു സ്വരം നിലനിൽക്കണമെന്ന ചിന്താഗതി എതിരാളികൾക്കിടയിലും ഉണ്ട്.
ഇടതു സ്വരത്തിെൻറ വക്താക്കളായി കളത്തിൽ നിൽക്കുന്ന സി.പി.എമ്മും സി.പി.െഎയും നേരിടുന്ന പ്രതിസന്ധി, ഇടതിെൻറ പ്രസക്തി തന്നെ ഭാവിയിൽ ചോർത്തിക്കളയുന്ന രീതിയിലേക്കാണ് വളരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടതിെൻറ ആശയനിലപാടുകൾ സ്വയം അട്ടിമറിക്കുന്ന സി.പി.എം രീതിയുടെ ദുരന്തം കൂടിയാണണ് അതെന്നത് മറുപുറം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.