സി.പി.എമ്മിന് സമ്പദ്‍വ്യവസ്ഥയെ കുറിച്ച് ഇടുങ്ങിയ ചിന്താഗതി; അവർ ലോകത്ത് നിന്ന് അപ്രത്യക്ഷരായി -അമിത് ഷാ

ബംഗളൂരു: സി.പി.എമ്മിന് സമ്പദ്‍വ്യവസ്ഥയെ കുറിച്ച് ഇടുങ്ങിയ ചിന്താഗതിയാണ് നിലനിൽക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിൽ നിന്നും അവർ അപ്രത്യക്ഷരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പരാമർശം.

കോൺഗ്രസ് കുടുംബ പാർട്ടിയായി മാറി. പാർട്ടിക്കകത്ത് ജനാധിപത്യമില്ല. സമാജ്‍വാദി പാർട്ട് ആദ്യം ജാതിപാർട്ടിയായും പിന്നീട് കുടുംബപാർട്ടിയായും മാറിയെന്നും അമിത് ഷാ പറഞ്ഞു. ഇതുവരെയും ആദർശങ്ങൾ മുറുകെ പിടിച്ചാണ് ബി.ജെ.പി മുന്നോട്ട് പോയത്. ഒരുപാട് പോരാട്ടങ്ങൾ കടന്നാണ് ബി.ജെ.പി ഈ കാണുന്ന രീതിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബാധിപത്യം ആദ്യമായി കൊണ്ടു വന്നത് കോൺഗ്രസാണ് ഞങ്ങളല്ല. തെഞ്ഞെടുപ്പുകൾ നടത്തിയാണ് ബി.ജെ.പിയിൽ സ്ഥാനങ്ങൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CPM has a narrow view of the economy; They disappeared from the world -Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.