ഗോരക്ഷാ ഗുണ്ടകൾ മൂന്നു വർഷത്തിനിടെ ​ 44 പേരുടെ ജീവനെടുത്തു

ന്യൂഡൽഹി: ഗോരക്ഷാ ഗുണ്ടകൾ മൂന്നു വർഷത്തിനിടെ 44 പേരുടെ ജീവനെടുത്തെന്ന്​ ഹുമൻ റൈറ്റ്​സ്​ വാച്ചി​​െൻറ റിപ്പോ ർട്ട്​. ഹിന്ദു ദേശീയതയുടെ പേരിൽ രാജ്യത്ത്​ നിരവധി അക്രമ സംഭവങ്ങളുണ്ടായി. അക്രമങ്ങളിൽ 280 പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

104 പേജുള്ള റിപ്പോർട്ടിൽ 2015 മേയ്​ മുതൽ ഡിസംബർ 2018 വരെയുള്ള കണക്കാണ്​ പരാമർശിക്കുന്നത്​. രാജ്യത്ത്​ പശുവി​​െൻറ പേരിൽ 100 ലധികം ആക്രമണങ്ങളുണ്ടായി. ഹിന്ദുത്വ ദേശീയ വാദികളുടെ ആക്രമണത്തിൽ ജീവൻ നഷ്​ടപ്പെട്ട 36 പേർ ന്യൂനപക്ഷ മുസ്​ലിം സമുദായക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Cow vigilantes in India killed at least 44 people- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.