ചാണകത്തിനും ഗോമൂത്രത്തിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ചാണകത്തിനും ഗോമൂത്രത്തിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ.

'പശുക്കളോ കാളകളോ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാനാകൂ. അതിനാൽ, അവ ഏറെ പ്രധാനപ്പെട്ടതാണ്. ഗോമൂത്രവും ചാണകവും ഫലപ്രദമായി ഉപയോഗിക്കാൻ ഒരു സംവിധാനമുണ്ടെങ്കിൽ സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയാകെയും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സാധിക്കും' -ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്‍റെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സഹായവും സർക്കാർ ലഭ്യമാക്കും. ഈ മേഖലയിൽ സ്ത്രീകൾ മുന്നിട്ടിറങ്ങിയാൽ നമുക്ക് വിജയം കാണാനാകും. ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും കീടനാശിനി മുതൽ മരുന്നുകൾ വരെ വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങൾ നിർമിച്ചെടുക്കാനാകും -ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.


പശുക്കളുടെ ക്ഷേമത്തിനായി മധ്യപ്രദേശിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുകയാണ്. കഴിഞ്ഞ വർഷം പശുക്കൾക്കായി 'പശു മന്ത്രിസഭ' സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നു. ആറ് മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് പശു മന്ത്രിസഭ രൂപീകരിച്ചത്. 

Tags:    
News Summary - Cow dung and urine can strengthen country’s economy: Shivraj Singh Chouhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.