കൊൽക്കത്ത പൊലീസ്​ അസിസ്​റ്റൻറ്​ കമീഷണർ ഉദയ്​ ശങ്കർ ബാനർജി കോവിഡ്​ ബാധിച്ച്​ മരിച്ചു

കൊൽക്കത്ത: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന കൊൽക്കത്ത പൊലീസ്​ അസിസ്​റ്റൻറ്​ കമീഷണർ ഉദയ്​ ശങ്കർ ബാനർജി വൈറസ്​ ബാധയെ തുടർന്ന്​ മരിച്ചു. ആഗസ്​റ്റ്​ 14 നാണ് ഉദയശങ്കർ ബാനർജിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ​

രോഗലക്ഷണങ്ങളെ തുടർന്ന്​ കൊൽകത്തയിലെ വിരുദ്ധനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തി​െൻറ ആരോഗ്യനില വഷളാവുകയും ആഗസ്​റ്റ്​ 17ന്​ ദേസൻ ആശുപത്രിയിലേക്ക്​ മാറ്റുകയുമായിരുന്നു. ​െവൻറിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ വെള്ളിയാഴ്​ച പുലർച്ചെ മൂന്നുമണിയോടെ മരണം സ്ഥിരീകരിച്ചു.

ഉദയ്​ശങ്കർ ബാനർജിയുടെ ഭാര്യയുടെ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുകയാണ്​.

നേരത്തെ ഇൻസ്പെക്ടർ അഭിഗ്യാൻ മുഖർജിയും എ.എസ്.ഐയും കോവിഡിന്​ കീഴടങ്ങിയിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.