മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യ​വെ കോ​വി​ഡ്​ ബാ​ധി​ച്ച തെ​ലു​ഗു ക​വി വ​ര​വ​ര റാ​വു​വി​ന്​ ജാ​മ്യം ന​ൽ​ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ േദ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.െ​എ.​എ) ബോം​ബെ ഹൈ​കോ​ട​തി​യി​ൽ. കേ​സി​ൽ ജാ​മ്യ​ത്തി​ന്​ മ​റ്റ്​​ വ​ഴി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ വ​ര​വ​ര റാ​വു മ​റ​യാ​ക്കു​ക​യാ​ണ്. 

കോ​വി​ഡ്, വാ​ർ​ധ​ക്യം എ​ന്നി​വ മു​ത​ലെ​ടു​ത്ത്​ ജാ​മ്യം നേ​ടാ​നാ​ണ്​ ശ്ര​മം. കോ​വി​ഡ്​ രോ​ഗ ല​ക്ഷ​ണ​മോ മ​റ്റ്​ ഗു​രു​ത​ര പ്ര​ശ്​​ന​ങ്ങ​ളോ അ​ദ്ദേ​ഹ​ത്തി​ന്​ ഇ​ല്ലെ​ന്നാ​ണ്​​ എ​ൻ.െ​എ.​എ​യു​ടെ വാ​ദം. ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യാ​പേ​ക്ഷ അ​ടി​യ​ന്ത​ര​മാ​യി തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ റാ​വു ന​ൽ​കി​യ ഹ​ര​ജി​യെ എ​തി​ർ​ത്ത്​ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലാ​ണ്​ എ​ൻ.െ​എ.​എ​യു​ടെ ആ​രോ​പ​ണം. 

വൈ​ദ്യ പ​രി​ശോ​ധ​ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും റാ​വു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ജ​യി​ൽ അ​ധി​കൃ​ത​ർ കൃ​ത്യ​സ​മ​യ​ത്ത്​ റാ​വു​വി​ന്​ വൈ​ദ്യ സ​ഹാ​യം ന​ൽ​കി​യ​താ​യും മേ​യ്​ 28 ന്​ ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. 

ജെ.​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സൂ​പ്ര​ണ്ട്​ ന​ൽ​കി​യ വൈ​ദ്യ റി​പ്പോ​ർ​ട്ടി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കേ​ണ്ട ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​താ​യി പ​റ​യു​ന്നി​ല്ലെ​ന്നും എ​ൻ.െ​എ.​എ അ​വ​കാ​ശ​പ്പെ​ട്ടു. 
ജാ​മ്യ ഹ​ര​ജി വ്യാ​ഴാ​ഴ്​​ച കോ​ട​തി പ​രി​ഗ​ണി​ക്കും. നാ​ഡീ​രോ​ഗ​ത്തി​ന്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ്​ ബാ​ധി​ത​നാ​യ റാ​വു​വി​നെ ദൂ​രെ നി​ന്ന്​ പ​രി​ച​രി​ക്കാ​ൻ അ​നു​മ​തി തേ​ടി​യു​ള്ള ബ​ന്ധു​ക്ക​ളു​ടെ ഹ​ര​ജി​യും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കും.

Tags:    
News Summary - COVID19 Cases surge, 23 trains run full Monday, down from 80 in early JulyFollow Coronavirus LIVE UpdatesVaravara Rao taking undue benefit of pandemic to seek bail: NIA to Bombay HCGujarat Covid tally crosses 50,000, Bhavnagar, Rajkot emerge concernsMaharashtra: Active Covid caseload share drops in 8 dists in a month, rises in 24 othersVirus strikes down Shravani mela, set to send economy of Bihar town to ICUExplained: Cough droplets travel longer when it’s cold & humid–new Covid model1 in 5 in Delhi sero-survey developed antibodies, indicating spread of virusCases surge, 23 trains run full Monday, down from 80 in early JulyFollow Coronavirus LIVE Updates PrevNext Stop HomeCitiesMumbaiVaravara Rao taking undue benefit of pandemic to seek bail: NIA to Bombay HC Varavara Rao taking undue benefit of pandemic to seek bail NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.