ഇന്ത്യയിൽ കോവിഡ്​ ബാധിതരു​ടെ എണ്ണം 2550; 24 മ​ണി​ക്കൂ​റി​നി​ടെ 300ലേ​റെ പേ​ർ​ക്ക് രോഗം

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 300ലേ​റെ പേ​ർ​ക്ക്​ കോവിഡ് 19 വൈറസ് ബാധ സ്​​ഥി​രീ​ക​രി​ച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2550 ആയി​. ഇ​വ​രി​ൽ 55 പേ​ർ വി​ദേ​ശി​ക​ളാണ്​. കോ​വി​ഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 89 ആയി. മ​ഹാ​രാ​ഷ്​​ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തി​യ മ​ര​ണം.

സൂറത്തിൽ 54,000 പേരെ നിരീക്ഷണത്തിലാക്കി. തുണിയലക്കുന്ന കടയുടെ നടത്തിപ്പുകാരന്​ രോഗം സ്​ഥിരീകരിച്ചതിനെതുടർന്നാണ്​ ഇവിടെ വസ്​ത്രം അലക്കാൻ നൽകിയ പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത്​.
ആഗോളതലത്തിലും കോവിഡ്​ 19 അതിവേഗം പടർന്നു പിടിക്കുകയാണ്​. കോവിഡ്​ മൂലം മരിച്ചവരുടെ എണ്ണം 45,000 കടന്നതായാണ്​ റിപ്പോർട്ട്​. 10 ലക്ഷം ആളുകൾക്ക്​ ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്​. സ്​പെയിൻ, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്ഥിതി അതീവ ഗുരുതരമാണ്​.

മ​ഹാ​രാ​ഷ്​​ട്ര​യി​ൽ വെ​ള്ളി​യാ​ഴ്​​ച മരിച്ചത്​ അഞ്ചുപേർ
വെ​ള്ളി​യാ​ഴ്​​ച മ​ഹാ​രാ​ഷ്​​ട്ര​യി​ൽ അഞ്ച് കോവിഡ് രോഗികളാണ് മ​രി​ച്ച​ത്. വി​ജ​യ​വാ​ഡ​​യി​ൽ 55കാ​ര​ൻ മ​രി​ച്ചു. ഡ​ൽ​ഹി ത​ബ്​​ലീ​ഗ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ മ​ക​നി​ൽ​നി​ന്നാ​ണ്​ ​ഇ​ദ്ദേ​ഹ​ത്തി​ന്​ രോ​ഗം പ​ട​ർ​ന്ന​ത്. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച മ​ക​ൻ ചി​കി​ത്സ​യി​ലാ​ണ്. ഗു​ജ​റാ​ത്ത്​ വ​ഡോ​ദ​ര​യി​ൽ 78കാ​ര​നാ​ണ്​ മ​രി​ച്ച​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശ്​ സ്വ​ദേ​ശി​നി ച​ണ്ഡി​ഗ​ഢി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഐ.​എ.​എ​സ്​ ഓ​ഫി​സ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു.

കർണാടകയിൽ കോവിഡ് മരണം നാലായി
ബംഗളൂരു: കർണാടകയിൽ കോവിഡ് മരണം നാലായി. വെള്ളിയാഴ്ച രാത്രി വൈകി ബാഗൽകോട്ടിൽ 75കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഇയാൾക്ക് എങ്ങനെയാണ് കോവിഡ് വന്നതെന്ന് വ്യക്തമല്ല. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയ കുടുംബക്കാരുടെ സാമ്പിൾ പരിശോധന നടത്തിയെങ്കിലും അവർക്കെല്ലാം നെഗറ്റീവ് ആയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 31നാണ് ഇയാളെ അസുഖബാധിതനായി ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നതിനാൽ നേരത്തെ തന്നെ ഇയാൾ ഐസൊലേഷനിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ അസുഖം മുർച്ഛിക്കുകയായിരുന്നു. നേരത്തെ കലബുറഗിയിൽ 75കാരനും തുമകുരുവിൽ 65കാരനും ചിക്കബെല്ലാപുര ഗൗരിബിദനൂർ സ്വദേശിനിയായ 64 കാരിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

അമ്മക്കും നവജാത ശിശുവിനും കോവിഡില്ലെന്ന്​ പുതിയ റിപ്പോർട്ട്
മും​ബൈ: കോ​വി​ഡ്​ ബാ​ധി​ച്ച​യാ​ളെ കി​ട​ത്തി​യ അ​തേ ബെ​ഡി​ൽ കി​ട​ത്തി ചി​കി​ത്സി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഗം പ​ക​ർ​ന്ന ന​വ​ജാ​ത ശി​ശു​വി​നും അ​മ്മ​ക്കും ര​ണ്ടാം പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​മി​ല്ല. ചൊ​വ്വാ​ഴ്​​ച സ്വ​കാ​ര്യ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്​ വ​ന്ന​ത്. ഡോ​ക്​​ട​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​യ​ത്. എ​ന്നാ​ൽ, ക​സ്​​തൂ​ർ​ബ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്​ ഇ​രു​വ​ർ​ക്കും രോ​ഗ​മി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്നു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച​ത്. ന​ഗ​ര​ത്തി​ലെ ചെ​മ്പൂ​രി​ലു​ള്ള സാ​യ്​ ഹോ​സ്​​പി​റ്റ​ലി​ൽ മാ​ർ​ച്ച്​ 26ന്​ ​പ്ര​സ​വി​ച്ച ശേ​ഷം 26കാ​രി​യാ​യ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും കോ​വി​ഡ്​ ബാ​ധി​ച്ച​യാ​ളെ ചി​കി​ത്സി​ച്ച ബെ​ഡി​ൽ കി​ട​ത്തി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പ്ര​ധാ​ന​മ​ന്ത്രി​യോ​ടും മു​ഖ്യ​മ​ന്ത്രി​യോ​ടും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന യു​വ​തി​യു​ടെ ഭ​ർ​ത്താ​വി‍​​​െൻറ വി​ഡി​യോ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു.

തമിഴ്​നാട്ടിൽ രോഗബാധിതർ 411
ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ വെ​ള്ളി​യാ​ഴ്​​ച 102 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​-19 സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 100 പേ​ർ ഡ​ൽ​ഹി ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത്​ മ​ട​ങ്ങി​യ​വ​രാ​ണ്. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​​ബാ​ധി​ത​രു​ടെ മൊ​ത്തം എ​ണ്ണം 411 ആ​യി.
364 പേ​ർ ഡ​ൽ​ഹി സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണെ​ന്ന്​ ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ബീ​ല രാ​ജേ​ഷ്​ അ​റി​യി​ച്ചു. ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ മൊ​ത്തം 1,200ൽ​പ​രം പ്ര​തി​നി​ധി​ക​ളാ​ണ്​ ഡ​ൽ​ഹി സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്ന​ത്.
അ​തി​നി​ടെ, ചെ​ന്നൈ സ്​​റ്റാ​ൻ​ലി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്ക്​ മ​രു​ന്നും ഭ​ക്ഷ​ണ​വും ന​ൽ​കു​ന്ന​തി​ന്​ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ റൊ​ബോ​ട്ടി​ക്​ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തി.

Tags:    
News Summary - Covid19- 2301 COVID-19 cases in India, death toll 56 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.