Posted On
date_range Updated On
date_range രാജ്യത്ത് 41,322 പേർക്ക് കോവിഡ്; 485 മരണം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,51,110 ആയി ഉയർന്നു. 485 പേർ രോഗം ബാധിച്ച് മരിച്ചു. 1,36,200 ആണ് ആകെ മരണസംഖ്യ. 4,54,940 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.
87,59,969 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം മാത്രം 41,452 പേരാണ് രോഗമുക്തി നേടിയത്. അതേസമയം, കോവിഡ് വാക്സിൻ പരീക്ഷണം നടക്കുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദർശനം നടത്തും.
അഹ്മദാബാദ് സിഡുസ് ബയോടെക് പാർക്ക്, ഭാരത് ബയോടെക് ഹൈദരാബാദ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് പൂണെ എന്നിവിടങ്ങളിലാവും മോദി സന്ദർശനം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.