ന്യൂഡൽഹി: രാജ്യത്ത് കോവിഡ് അതിവേഗം വ്യാപിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ദക്ഷിണേന്ത്യയിൽ. അതുകൊണ്ടുതന്നെ കോവിഡ് രോഗബാധ മൂർധന്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വരുംദിവസങ്ങളിൽ കൂടുതൽ ജാഗ്രത വേണ്ടത് ദക്ഷിണേന്ത്യയിൽതന്നെ.
തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രപ്രദേശിലും രോഗം അതിവേഗം പടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളും മരണവുമുള്ള മഹാരാഷ്ട്രക്ക് പിന്നിലാണ് ഈ സംസ്ഥാനങ്ങൾ. ഉത്തർപ്രദേശാണ് ഉത്തരേന്ത്യയിൽ രോഗബാധിതർ കൂടുതലുള്ള സംസ്ഥാനം.
ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 58 ശതമാനം രോഗബാധിതരുമുള്ളത്. എണ്ണക്കണക്കിൽ 37 ലക്ഷം. നിലവിലുള്ള രോഗികളിൽ 60 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. 9.73 ലക്ഷം പേർ. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 77.88 ശതമാനമായി.
രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 94,372 ആയി. രാജ്യത്തെ രോഗബാധിതർ 48 ലക്ഷം പിന്നിട്ടു. പ്രതിദിന മരണം ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ 1114. ആകെ മരണം 79,644. മഹാരാഷ്ട്രയിൽ 10.5 ലക്ഷം രോഗബാധിതരും, 29,115 മരണവുമുണ്ട്. രാജ്യത്ത് രണ്ടാമതുള്ള ആന്ധ്രയിലത് 5.58 ലക്ഷവും 4846ഉം ആണ്. തമിഴ്നാട് 4.97 ലക്ഷം; മരണം 8307. കർണാടകയിൽ 4. 5 ലക്ഷം. മരണം 7161. ഉത്തർപ്രദേശ് 3.05 ലക്ഷം. മരണം 4349.
ദക്ഷിണേന്ത്യയുടെതന്നെ ഭാഗമായ തെലങ്കാനയിൽ 1.55 ലക്ഷം പേർ രോഗബാധിതരായി. 950 മരണം. അതിനിടെ, കേരളത്തിൽ രോഗബാധിതർ ലക്ഷം പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.