ന്യൂഡൽഹി: ലോക്ഡൗൺ ഉൾപ്പെടെ കടുത്ത പ്രതിരോധ നടപടികൾക്കിടയിലും ആശങ്കയേറ്റി ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 62,939 ആയി. 2025 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ശനിയാഴ്ച 3277 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 128 പേരാണ് 24 മണിക്കൂറിനുള്ളിൽ മരണത്തിന് കീഴടങ്ങിയത്. 19,375 പേർ രോഗമുക്തരായിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത്. ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്. മഹാരാഷ്ട്രയിൽ 20,228 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 779 പേർ മരിച്ചു. ഗുജറാത്തിൽ 7,796 പേർ രോഗബാധിതരാണ്. 472 ആണ് മരണനിരക്ക്.
ഡൽഹിയിൽ 6,542 രോഗികളുണ്ട്. തമിഴ്നാട്ടിൽ 6535ഉം രാജസ്ഥാനിൽ 3708ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 15 ലക്ഷത്തിലധികം പേരിൽ വൈറസ് പരിശോധന നടത്തി. പ്രതിദിനം 95000 പരിശോധനകളാണ് പ്രതിദിനം നടത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.