ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി. 24 മണിക്കൂറിനിടെ 3967 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നൂറുപേർ മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണം 2649 ആയി. 51,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. 27,920 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ. 24 മണിക്കൂറിനിടെ ഇവിടെ 1602 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 27,524ആയി. 24 മണിക്കൂറിനിടെ 44 പേർ കൂടി മരിച്ചു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗുജറാത്തിനെ മറികടന്ന് തമിഴ്നാട് രണ്ടാംസ്ഥാനത്തെത്തി. 9647 പേരാണ് ഇവിടെ രോഗബാധിതർ. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 9591 ആണ്.
ഡൽഹിയിൽ 8470പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് കേസുകളില്ല എന്നത് ആശ്വാസം നൽകുന്നു.
ആൻഡമാൻ നികോബർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ചണ്ഡിഗഢ്, ദാദ്ര, നാഗർ ഹാവേലി, ഗോവ, ചത്തീസ്ഗഢ്, ഗുജറാത്ത്, ത്സാർഖണ്ഡ്, മണിപ്പൂർ, മേഘാലയ, മിസോറം, പുതുച്ചേരി, തെലങ്കാന, ദാമൻ ആൻറ് ദിയു, സിക്കിം, നാഗലാൻഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.