ഭോപാൽ: മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലൻസിൽ നിന്ന് റോഡിലേക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഭോപാലിൽ നിന്ന് 57 കിലോമീറ്റർ അകലെയുള്ള വിദിഷയിലെ ജില്ലാ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കൊണ്ടുപോകുന്ന മൃതദേഹമാണ് റോഡിലേക്ക് വീണത്. ആശുപത്രി ഗേറ്റ് കടന്ന് ആംബുലൻസ് റോഡിലേക്ക് തിരിയുേമ്പാൾ തന്നെതാണ് അതിനുള്ളിൽ നിന്നും മൃതദേഹം റോഡിലേക്ക് വീഴുന്നത്.
ഡ്രൈവർ ഉടൻ ആംബുലൻസ് നിർത്തുന്നതും അവിടെ നിന്നിരുന്നവർ ഓടിയെത്തുന്നതും വിഡിയോയിൽ കാണാം. ആംബുലൻസിന്‍റെ പിന്നിടെ ഡോറിന്‍റെ ചില്ല് പൊട്ടിയ നിലയിലാണ്. അതിലൂടെ പി.പി.ഇ കിറ്റ് ധരിച്ച ഒരു ആരോഗ്യ പ്രവർത്തകൻ നോക്കുന്നതും കാണാം. കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുേമ്പാഴും അനാസ്ഥയുടെ ഇത്തരം നിരവധി ഭീകര ദൃശ്യങ്ങളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടാകുന്നത്.
അതേസമയം, ബന്ധുക്കളെ അറിയിക്കാതെയാണ് ഈ മൃതദേഹം ആശുപത്രിയിൽനിന്ന് മാറ്റിയത് എന്ന പരാതിയുമുയർന്നു. തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങൾ വിദിഷ ജില്ല ആശുപത്രി അധികൃതർ കൈമാറുന്നില്ലെന്ന കുടുംബാംഗങ്ങളുടെ പരാതി ഇവിടെ പതിവാണ്.
വിഡിയോ കടപ്പാട്: എൻഡിടിവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.